അൽ ജസീറ മാധ്യമപ്രവർത്തകൻ മുഹമ്മദ് വിശാഹ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

2023 ഒക്ടോബറിൽ ആരംഭിച്ച ആക്രമണത്തിന് ശേഷം ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തുന്ന 262-ാമത്തെ മാധ്യമപ്രവർത്തകനാണ് മുഹമ്മദ് വിശാഹ്

Update: 2026-04-09 01:59 GMT

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ മുബാഷർ റിപ്പോർട്ടർ മുഹമ്മദ് വിശാഹ് കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് പടിഞ്ഞാറുള്ള തീരദേശ റോഡായ അൽ-റഷീദ് സ്ട്രീറ്റിലൂടെ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് വിശാഹ് സഞ്ചരിച്ച കാറിന് നേരെ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. മിസൈൽ പതിച്ചതിനെത്തുടർന്ന് കാർ പൂർണമായും കത്തിനശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2023 ഒക്ടോബറിൽ ആരംഭിച്ച ആക്രമണത്തിന് ശേഷം ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തുന്ന 262-ാമത്തെ മാധ്യമപ്രവർത്തകനാണ് മുഹമ്മദ് വിശാഹ്. സത്യം വിളിച്ചുപറയുന്നവരുടെ ശബ്ദം അടിച്ചമർത്തുന്നതിനും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തുന്നതിനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് അൽ ജസീറ പ്രസ്താവനയിൽ പറഞ്ഞു.

Advertising
Advertising

''മുഹമ്മദ് വിശാഹിന്റെ കൊലപാതകം ഒരു യാദൃച്ഛിക സംഭവമല്ല, മറിച്ച് മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ കുറ്റകൃത്യമാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണിത്''- അൽ ജസീറ പ്രസ്താവനയിൽ പറഞ്ഞു.

യുഎസ് മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ഈ ആക്രമണമെന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും. വെടിനിർത്തൽ കരാർ നിലവിൽ വന്നതിനുശേഷം മാത്രം ഇസ്രായേൽ ഏകദേശം 2,000 ലംഘനങ്ങൾ നടത്തിയതായി ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, വെടിനിർത്തലിന് ശേഷം മാത്രം 733 ഫലസ്തീനികൾ കൊല്ലപ്പെടുകയും 2,034 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഫലസ്തീൻ മാധ്യമപ്രവർത്തകർക്ക് എതിരെയുള്ള ഇസ്രായേലിന്റെ 'ആസൂത്രിത കൊലപാതകങ്ങൾ' അവസാനിപ്പിക്കാൻ അന്താരാഷ്ട്ര ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്‌സ്, അറബ് ജേണലിസ്റ്റ്‌സ് യൂണിയൻ എന്നിവയുൾപ്പെടെയുള്ള ആഗോള മാധ്യമ സംഘടനകൾ ഇടപെടണമെന്ന് മീഡിയ ഓഫീസ് ആവശ്യപ്പെട്ടു. കുറ്റവാളികളെ അന്താരാഷ്ട്ര കോടതികളിൽ വിചാരണ ചെയ്യണമെന്നും ഗസ്സയിലെ മാധ്യമപ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അവർ ലോകരാജ്യങ്ങളോട് അഭ്യർഥിച്ചു.

2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 72,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,71,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News