പിതാവിന്റെ മടിയിലേക്ക് വെടിയേറ്റു വീണ മുഹമ്മദ് അൽ ദുറ; ലോക മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ ദൃശ്യത്തിന് 26 വർഷം

2000 സെപ്റ്റംബർ 30ന് രണ്ടാം ഇൻതിഫാദയുടെ രണ്ടാം ദിനത്തിൽ ഗസ്സയിലെ നെത്സാരിം ജങ്ഷനിൽ വെച്ചാണ് മുഹമ്മദ് അൽ ദുറ കൊല്ലപ്പെടുന്നത്

Update: 2026-10-01 11:06 GMT

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് 12-കാരനായ ഫലസ്തീൻ ബാലൻ മുഹമ്മദ് അൽ ദുറ കൊല്ലപ്പെട്ട ദാരുണ സംഭവത്തിന് 26 വർഷം തികയുന്നു. 2000 സെപ്റ്റംബർ 30ന് രണ്ടാം ഇൻതിഫാദയുടെ രണ്ടാം ദിനത്തിൽ ഗസ്സയിലെ നെത്സാരിം ജങ്ഷനിൽ വെച്ചാണ് മുഹമ്മദ് അൽ ദുറ കൊല്ലപ്പെടുന്നത്. പിതാവിന്റെ നെഞ്ചോട് ചേർന്ന് നിലവിളിച്ചുകൊണ്ടിരുന്ന ബാലനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങൾ അന്ന് ആഗോളതലത്തിൽ വലിയ രോഷത്തിനും പ്രതിഷേധത്തിനുമാണ് വഴിതുറന്നത്.

ഇസ്രായേൽ സൈന്യത്തിന്റെ തുരുതുരെയുള്ള വെടിയുണ്ടകളിൽനിന്ന് മകനെ രക്ഷിക്കാൻ പിതാവ് ജമാൽ അൽ ദുറ സർവശക്തിയുമെടുത്ത് മറയായി നിൽക്കുന്നതും കൈകൂപ്പി കേഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ മുഹമ്മദും പിതാവ് ജമാൽ അൽ ദുറയും ഒരു കോൺക്രീറ്റ് സിലിണ്ടറിന് പിന്നിൽ അഭയം തേടുകയായിരുന്നു. പിതാവ് തന്റെ മകനെ ശരീരംകൊണ്ട് മറച്ചുപിടിച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതും ഭയന്നുവിറച്ച് കരയുന്ന മുഹമ്മദിന് നേരെ വെടിയുണ്ടകൾ പായുന്നതും ഫ്രാൻസ് 2 ചാനലിന്റെ ഫലസ്തീനിയായ കാമറാമാൻ തലാൽ അബു റഹ്മയാണ് കാമറയിൽ പകർത്തിയത്.

Advertising
Advertising

ഫലസ്തീൻ ജനത നേരിടുന്ന ക്രൂരമായ അധിനിവേശത്തിന്റെയും അനീതിയുടെയും മായാത്ത പ്രതീകമായി മുഹമ്മദ് അൽ ദുറയുടെ കൊലപാതകം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇസ്രായേൽ സൈന്യം ആദ്യം ഏറ്റെടുത്തെങ്കിലും പിന്നീട് അവർ നിലപാട് മാറ്റി. ഈ ദൃശ്യങ്ങൾ വ്യാജമാണെന്നും ഫലസ്തീനികളുടെ വെടിയേറ്റാണ് കുട്ടി മരിച്ചതെന്നുമായിരുന്നു ഇസ്രായേൽ വാദം. എന്നാൽ ഫ്രഞ്ച് കോടതി ഈ വാദങ്ങൾ തള്ളുകയും ദൃശ്യങ്ങൾ യാഥാർഥ്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മാധ്യമങ്ങളിലൂടെ ലോകമെമ്പാടും പ്രചരിച്ച ആ ദൃശ്യങ്ങൾ ഇന്നും ഫലസ്തീൻ വിമോചന പോരാട്ടത്തിന്റെ തീവ്രമായ ഓർമപ്പെടുത്തലായി നിലനിൽക്കുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News