Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചു. നെയ്മറിന്റെ ക്ലബ്ബായ സാന്റോസ് എഫ്‌സി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ താരം ചികിത്സയിലാണുള്ളതെന്നും ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസ് പ്രസ്താവനയില്‍ അറിയിച്ചു.
ജൂൺ അഞ്ചിനാണ് നെയ്മറിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച മുതല്‍ നെയ്മര്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് നെയ്മറിന് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ 2021 മെയിൽ ആയിരുന്നു താരത്തിന് കോവിഡ് ബാധിച്ചത്.