എണ്ണ വില വർധന; ഒപെക്​ മന്ത്രിതല യോഗം ബുധനാഴ്ച

ഉൽപാദന നയം തിരുത്തേണ്ട സാഹചര്യമില്ലെന്ന്​ ഒപെക്​ വൃത്തങ്ങൾ അറിയിച്ചു

Update: 2023-10-01 19:31 GMT
Editor : anjala | By : Web Desk

ആഗോളവിപണിയിൽ എണ്ണവിലയിൽ രൂപപ്പെട്ട കുതിപ്പിനിടയിൽ പ്രധാന ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്​ യോഗം ബുധനാഴ്ച. ഉൽപാദനം വെട്ടിക്കുറച്ച നടപടിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടായിരിക്കും യോഗം സ്വീകരിക്കുക. അതേ സമയം എണ്ണവില ബാരലിന്​ നൂറ്​ കടക്കാനുള്ള സാധ്യത തടയാൻ ഒപെകിന്റെ ഉൽപാദനനയം തിരുത്തണമെന്നാണ്​ ഇറക്കുമതി രാജ്യങ്ങളുടെ ആവശ്യം. ബുധനാഴ്​ച ചേരുന്ന ഒപെക്​ മന്ത്രിതല യോഗം എണ്ണവിപണിയിലെ പുതിയ പ്രവണത ചർച്ച ചെയ്യും. ആവശ്യമെങ്കിൽ സമ്പൂർണ യോഗം വിളിച്ചു ചേർക്കാനും ഒപെക്​ ആലോചിക്കുന്നുണ്ട്​.

പ്രതിദിന എണ്ണ ഉൽപാദനത്തിൽ 13 ലക്ഷം ബാരൽ കുറവ്​ വരുത്താനാണ്​ ഒപെക്​ നേതൃത്വം നേരത്തെ കൈക്കൊണ്ട തീരുമാനം. ​ഈ വർഷാവസാനം വരെ ഇതേ നയം തുടരണമെന്നാണ്​ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളുടെ നിലപാട്​. ​റഷ്യയും ഒപെകി​ന്റെ ഉൽപാദന നയത്തെ അനുകൂലിക്കുകയാണ്​.ബുധനാഴ്​ച ചേരുന്നത്​ പതിവുയോഗം മാത്രമാണെന്നും ഉൽപാദന നയം തിരുത്തേണ്ട സാഹചര്യമില്ലെന്ന്​ ഒപെക്​ വൃത്തങ്ങൾ അറിയിച്ചു.

Advertising
Advertising
Full View


അതിനിടെ, ഇന്​ധന കയറ്റുമതിയിൽ അടുത്ത മാസം മുതൽ റഷ്യ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകളുണ്ട്​. അങ്ങനെ വന്നാൽ അസംസ്​കൃത എണ്ണവില ഇനിയും ഉയർന്നേക്കും. ബാരലിന്​ 98 ഡോളറിലേക്കാണ്​ കഴിഞ്ഞ ദിവസം എണ്ണവില ​ ഉയർന്നത്​. 2022 ആഗസ്​റ്റിനിപ്പുറം വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്​. ​ യുക്രയിൻ യുദ്ധവും ആഗോള തലത്തിൽ രൂപപ്പെട്ട പണപ്പെരുപ്പവും വിലക്കയറ്റത്തിന്​ ആക്കം കൂട്ടുന്ന സാഹചര്യമാണുള്ളത്​. എണ്ണവില ഇനിയും കൂടുന്നത്​ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ്​ അമേരിക്ക, ഇന്ത്യ ഉൾപ്പെടെ എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ മുന്നറിയിപ്പ്. 

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News