ഗസ്സയിൽ 1055 പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ; 5184 പേർക്ക് പരിക്ക്

ഗസ്സ മുനമ്പ് പൂർണമായി തന്നെ സൈനിക സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2023-10-11 10:16 GMT

ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മരണസംഖ്യ 1000 കടന്നു. 1055 പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 5184 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഒരു ഇടവേളയുമില്ലാത്ത തുടർച്ചയായ ആക്രമണമാണ് ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത്.

ഗസ്സ മുനമ്പ് പൂർണമായി തന്നെ ഒരു സൈനിക സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ ലബനാനിൽനിന്ന് കടുത്ത ആക്രമണമുണ്ടായ സാഹചര്യത്തിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടും ഇസ്രായേൽ കടുത്ത ആക്രമണം നടത്തുന്നുണ്ട്. വൻശക്തി രാഷ്ട്രങ്ങൾ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ കരയുദ്ധത്തിനുള്ള ഒരുക്കത്തിലാണ് ഇസ്രായേൽ. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന.

Advertising
Advertising

അതേസമയം അഷ്‌കലോണിന് നേരെ ഗസ്സയിൽനിന്നുള്ള മിസൈൽ ആക്രമണം ശക്തമായി തുടരുകയാണ്. വൈദ്യുതി വിതരണം താറുമാറായ ഗസ്സയിലെ ആശുപത്രിയിൽ ആയിരക്കണക്കിന് ആളുകളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ടോർച്ച് ലൈറ്റിന്റെ വെളിച്ചത്തിലാണ് പല ആശുപത്രികളിലും ചികിത്സ നടക്കുന്നത്. സമാധാന ശ്രമങ്ങളൊന്നും അന്താരാഷ്ട്ര തലത്തിൽ നടക്കുന്നില്ല എന്നതും ഇസ്രായേൽ-ഫലസ്തീൻ യുദ്ധം കൂടുതൽ രൂക്ഷമായി തുടരുമെന്ന സൂചനയാണ് നൽകുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News