ഗസ്സയിൽ മൂന്നാമത് ബന്ദി മോചനവും തടവുകാരുടെ കൈമാറ്റവും പൂർത്തിയായി

വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഹ​മാ​സും ഇ​സ്രാ​യേ​ലും ബ​ന്ദി മോ​ച​ന​വും ത​ട​വു​കാ​രെ വി​ട്ട​യ​ക്ക​ലും തു​ട​രു​ന്നു

Update: 2025-01-31 02:23 GMT

തെല്‍ അവിവ്: ഗസ്സയിൽ ആദ്യഘട്ട വെടിനിർത്തലിന്‍റെ ഭാഗമായുള്ള മൂന്നാമത്​ ബന്ദിമോചനവും തടവുകാരുടെ കൈമാറ്റവും പൂർത്തിയായി. അർബേൽ യെഹോദ്​ ഉൾപ്പെടെ മൂന്ന്​ പേരെയും അഞ്ച് തായ് പൗരന്മാരെയുമാണ് ഗസ്സയിലെ ജബാലിയ, ഖാൻ യൂനുസ്​ എന്നിവിടങ്ങളിൽ നിന്ന്​ ഹമാസ്​ സായുധവിഭാഗം കൈമാറിയത്​.  ഇസ്രായേൽ മോചിപ്പിച്ച 110 പേർക്ക്​ റാമല്ലയിലും ഗസ്സയിലും ഫലസ്തീനികൾ വൻവരവേൽപ്പൊരുക്കി. സൈനിക കമാന്‍ഡര്‍ മുഹമ്മദ്​ ദഈഫും മറ്റു നേതാക്കളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു​.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഹ​മാ​സും ഇ​സ്രാ​യേ​ലും ബ​ന്ദി മോ​ച​ന​വും ത​ട​വു​കാ​രെ വി​ട്ട​യ​ക്ക​ലും തു​ട​രു​ന്നു. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ അ​ട​ക്കം എ​ട്ട് ബ​ന്ദി​ക​ളെ ഹ​മാ​സ് മോ​ചി​പ്പി​ച്ച​പ്പോ​ൾ 110 ഫ​ല​സ്തീ​നി ത​ട​വു​കാ​രെ ഇ​സ്രാ​യേ​ൽ വി​ട്ട​യ​ച്ചു. ര​ക്ത​സാ​ക്ഷി​യാ​യ ഹ​മാ​സ് നേ​താ​വ് യ​ഹ്‍യ സി​ൻ​വാ​റി​ന്‍റെ ഗ​സ്സ സി​റ്റി​യി​ലെ ത​ക​ർ​ന്ന വീ​ടി​ന് മു​ന്നി​ൽ നൂ​റു​ക​ണ​ക്കി​ന് പോ​രാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​സ്രാ​യേ​ലി സൈ​നി​ക അ​ഗാം ബെ​ർ​ഗ​റി​ന്‍റെ കൈ​മാ​റ്റം. ഹ​മാ​സി​ന്‍റെയും ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് ഗ്രൂ​പ്പി​ന്‍റെയും ശ​ക്തി​പ്ര​ക​ട​നം കൂ​ടി​യാ​യി കൈ​മാ​റ്റ ച​ട​ങ്ങ് മാറി. അ​ർ​ബ​ൽ യ​ഹൂ​ദ്​, ഗാ​ഡി മോ​സ​സ്​ എന്നിവർക്കു പുറമെ അ​ഞ്ച് താ​യ്‍ല​ൻ​ഡ് സ്വ​ദേ​ശി​ക​ളെയും ഹമാസ്​ വിട്ടയച്ചു. അ​തേ​സ​മ​യം, ഗ​സ്സ​യി​ലെ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ പെ​രു​മാ​റ്റം ഞെ​ട്ടി​ച്ചു​വെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഭീഷണി മുഴക്കി. ഇതിന്‍റെ പേരിൽ ത​ട​വു​കാ​രു​ടെ മോ​ച​നം വൈ​കി​പ്പി​ക്കാനുള്ള നീക്കം മധ്യസ്ഥ രാജ്യങ്ങൾ ഇടപെട്ടാണ്​ ഒഴിവാക്കിയത്​.

Advertising
Advertising

ഇസ്രായേൽ മോ​ചി​പ്പി​ച്ച 110 ഫ​ല​സ്തീ​നി​ക​ളി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട 30 പേ​രും 30 കുട്ടികളും ഉൾപ്പെടും. അതിനിടെ കഴിഞ വർഷം ജൂലൈ 13ന്​ ഖാൻ യൂനുസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ഖസ്സാം ബ്രിഗേഡ്​ കമാൻഡർ മുഹമ്മദ് ദഈഫ് കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഡപ്യൂട്ടി കമാൻഡർ മർവാൻ ഇസ്സ, ഗാസി അബൂതമാ, റആദ്​ താമത്ത്​, റഫെ സലാമ എന്നീ നേതാക്കളും ഇസ്രായേൽ ആക്രമണത്തിൽ രക്​തസാക്ഷിത്വം വരിച്ചതായി ഹമാസ്​ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ വെളിപ്പെടുത്തി. ഗസ്സ വെടിനിർത്തൽ തുടർഘട്ട ചർച്ച സംബന്ധിച്ച്​ ഇസ്രായേലി നേതാക്കളുമായി യുഎസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപിന്‍റെ പശ്​ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ ചർച്ച നടത്തി. ഗസ്സയിലെ ഫലാഡൽഫി ഇടനാഴിയിലും അദ്ദേഹം സന്ദർശനം നടത്തി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News