ഇന്ത്യക്ക് 510 കോടിയുടെ മരുന്നുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ഫൈസര്‍; അനുമതി പ്രതീക്ഷിച്ച് കമ്പനി

ഇന്ത്യയിലെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോള്‍ പ്രകാരമുള്ള മരുന്നുകളാണിതെന്നും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സഹായമാണിതെന്നും ഫൈസര്‍ ചെയര്‍മാനും സി.ഇ.ഒയുമായ ആല്‍ബര്‍ട്ട് ബുര്‍ല പറഞ്ഞു

Update: 2021-05-04 02:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് മരുന്നുകളുടെ അഭാവം നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് 510 കോടി(70 മില്യണ്‍) രൂപയുടെ മരുന്നുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ആഗോള ഫാര്‍മ ഭീമനായ ഫൈസര്‍. ഇന്ത്യയിലെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോള്‍ പ്രകാരമുള്ള മരുന്നുകളാണിതെന്നും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സഹായമാണിതെന്നും ഫൈസര്‍ ചെയര്‍മാനും സി.ഇ.ഒയുമായ ആല്‍ബര്‍ട്ട് ബുര്‍ല പറഞ്ഞു.

ഇന്ത്യയിലെ ഗുരുതരമായ കോവിഡ് സാഹചര്യത്തില്‍ തങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്നും ഈ ഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കും കമ്പനി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഉണ്ടെന്നും ഫൈസര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ ബുര്‍ല പറഞ്ഞു.

യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ഫൈസറിന്‍റെ വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് ഇന്ത്യയിലെത്തിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച ഫൈസര്‍ മരുന്നുകള്‍ എത്രയും വേഗം കയറ്റി അയക്കാന്‍ ലോകത്ത് പലയിടത്തുമുള്ള കമ്പനിയുടെ വിതരണ കേന്ദ്രങ്ങളില്‍ തിരക്കിട്ടുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കു വേണ്ടിയുള്ള സംഭാവനയാണിത്. അവര്‍ക്ക് സൗജന്യമായി ഇതു വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News