പ്രായപൂർത്തിയാവാത്ത വിദ്യാർഥികളുമായി ലൈം​ഗികബന്ധം; ആറ് അധ്യാപികമാർ അറസ്റ്റിൽ

രണ്ട് ദിവസത്തിനിടെയാണ് ഇത്രയും വനിതാ അധ്യാപകർ അറസ്റ്റിലായത്.

Update: 2023-04-16 09:42 GMT

വാഷിങ്ടൺ: പ്രായപൂർത്തിയാവാത്ത വിദ്യാർഥികളുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട ആറ് അധ്യാപികമാർ അറസ്റ്റിൽ. അമേരിക്കയുടെ വിവിധ ഭാ​ഗങ്ങളിൽ നടന്ന സംഭവങ്ങളിലാണ് അറസ്റ്റ്. എലൻ ഷെൽ (38), ഹെതർ ഹേർ (32), എമിലി ഹാൻ‌കോക്ക് (26), എമ്മ ഡെലേനി, ക്രിസ്റ്റൻ ഗാന്റ് (36), അല്ലീ ഖേരദ്‌മാൻ‍ഡ് (33) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസത്തിനിടെയാണ് ഇത്രയും വനിതാ അധ്യാപകർ അറസ്റ്റിലായത്.

ഡാൻവില്ലെ സ്വദേശിനിയായ എലൻ ഷെൽ 16കാരായ രണ്ട് ആൺകുട്ടികളുമായി മൂന്ന് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാണ് ബലാത്സം​ഗക്കുറ്റം ചുമത്തിയത്. തേർഡ് ​ഗ്രേഡ് ബലാത്സം​ഗക്കുറ്റം ചുമത്തിയ ഇവരെ വ്യാഴാഴ്ച എലനെ ഗരാർഡ് കൗണ്ടി ജില്ലാ കോടതിയിൽ ഹാജരാക്കി.

Advertising
Advertising

വുഡ്‌ലോൺ എലിമെന്ററി സ്‌കൂളിലെ അധ്യാപികയായ ഷെൽ അതിനുമുമ്പ് ലങ്കാസ്റ്റർ എലിമെന്ററി സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. ഇവരെ അറസ്റ്റ് ചെയ്ത വിവരമറിയിച്ച് ബോയിൽ കൗണ്ടി സ്കൂൾ അധികൃതർ കുട്ടികളുടെ മാതാപിതാക്കൾക്ക് കത്തയച്ചു.

അർക്കൻസാസിലെ അധ്യാപിക ഹെതർ ഹേർ ഒരു കൗമാര വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയതിനാണ് അറസ്റ്റിലായത്. ഫസ്റ്റ് ഡിഗ്രി ബലാത്സം​ഗക്കുറ്റമാണ് ഹെതറിനെതിരെ ചുമത്തിയത്. വിദ്യാർഥിയുമായുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് ലോക്കൽ പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഒക്‌ലഹോമയിൽ നിന്നുള്ള 26കാരിയായ എമിലി ഹാൻ‌കോക്കിനെ വ്യാഴാഴ്ച അറസ്റ്റിലായത്.

15 വയസുള്ള ഒരു വിദ്യാർഥിയുമായാണ് ലിങ്കൺ കൗണ്ടിയിലെ വെൽസ്റ്റൺ പബ്ലിക് സ്‌കൂളിലെ പകരക്കാരിയായ അധ്യാപിക എമ്മ ഡെലേനി അനുചിതമായ ബന്ധം സ്ഥാപിച്ചതും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടതും. സ്‌കൂൾ കെട്ടിടത്തിനുള്ളിൽ വച്ചാണ് അധ്യാപിക പലപ്പോഴും വിദ്യാർഥിയുമായി ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ കൗമാരക്കാരനുമായി ബന്ധം ആരംഭിച്ച അധ്യാപിക തുടർന്ന് തന്റെ നഗ്നചിത്രങ്ങൾ ഇ-മെയിൽ ചെയ്യാൻ തുടങ്ങി. ഒടുവിൽ സ്‌കൂളിൽ വച്ചു തന്നെ ദമ്പതികൾ ലൈം​ഗികബന്ധം ആരംഭിച്ചെന്നാണ് റിപ്പോർട്ട്. സ്‌നാപ്ചാറ്റിലും ഇവർ സന്ദേശങ്ങൾ കൈമാറിയിരുന്നതായി കോടതി രേഖകൾ പറയുന്നു.

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, അയോവയിലെ ഡെസ് മോയിൻസിലെ ഒരു കാത്തലിക് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ക്രിസ്റ്റൻ ഗാന്റ് കൗമാരക്കാരനായ വിദ്യാർഥിയുമായി അഞ്ച് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാണ് ബലാത്സം​ഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. സ്കൂളിനകത്തും പുറത്തുംവച്ചാണ് ഇവർ കുട്ടിയുമായി ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടത്.

ജെയിംസ് മാഡിസൺ ഹൈസ്‌കൂളിലെ അധ്യാപികയായ അല്ലീ ഖേരദ്‌മാൻ‍ഡ് ഒരു വിദ്യാർഥിയെ മാസങ്ങളോളം ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് കുറ്റം. 2016 മുതൽ ഫെയർഫാക്‌സ് കൗണ്ടി സ്‌കൂളിൽ ജോലി ചെയ്തുവരുന്ന ഖേരദ്‌മാൻ‍ഡിനെ നാല് കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News