'ഈ ജീവിതം മടുത്തു, മറ്റൊരു ലോകത്തേക്ക് പോകുന്നു'; ദക്ഷിണ കൊറിയൻ നടി യൂ ജൂ യൂനിൻ മരിച്ച നിലയിൽ

'ഈ ലോകം വിട്ടുപിരിയുന്നതിൽ എനിക്ക് ഒട്ടും ദുഃഖമില്ല. തീർത്തും ശാന്തയാണ് ഞാൻ.'

Update: 2022-08-31 11:10 GMT

സോൾ: ജനകീയ താരമായ ദക്ഷിണകൊറിയൻ യുവനടി യൂ ജൂ യൂനിനെ മരിച്ച നിലയിൽ കണ്ടെത്തി. നടിയുടെ സഹോദരനാണ് മരണവിവരം അറിയിച്ചത്. 27കാരിയായ നടിയുടെ ആത്മഹത്യാക്കുറിപ്പും സഹോദരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു

'ഇക്കഴിഞ്ഞ 29ന് ജൂ യൂൻ നമ്മെയെല്ലാം വിട്ട് മറ്റൊരു ലോകത്തേക്ക് പോയി. പറ്റുന്നവരെല്ലാം അവൾക്കായി പ്രാർഥിക്കണം. അവളുടെ അഭ്യർഥന പ്രകാരമാണ് ഞാനിത് കുറിക്കുന്നത്'- സഹോദരൻ ഇൻസ്റ്റഗ്രാമിൽ എഴുതി.

സഹോദരൻ പങ്കുവച്ച് യൂവിന്റെ ആത്മഹത്യാക്കുറിപ്പ്- 'ഈ ലോകത്തുനിന്ന് വിട പറയാനുള്ള തീരുമാനത്തിൽ ആദ്യംതന്നെ ഞാൻ ക്ഷമ പറയുന്നു. അമ്മയും അച്ഛനും മുത്തശ്ശിയും ജ്യേഷ്ടൻ ഓപ്പയും എന്നോട് ക്ഷമിക്കണം. എനിക്കീ ജീവിതം മടുത്തു. ഇനിയും ജീവിക്കാൻ ആഗ്രഹമില്ല. എന്നെ കൂടാതെയുള്ള ജീവിതം നിങ്ങൾക്ക് ദുഃസ്സഹമാകുമെന്നറിയാം. എന്നാലും എല്ലാം നേരിടണം. ഞാൻ എല്ലാം കാണുന്നുണ്ട്. ഒരിക്കലും കരയരുത്. അതെന്റെ ഹൃദയത്തെ മുറിപ്പെടുത്തും'‌.

Advertising
Advertising

'ഈ ലോകം വിട്ടുപിരിയുന്നതിൽ എനിക്ക് ഒട്ടും ദുഃഖമില്ല. തീർത്തും ശാന്തയാണ് ഞാൻ. ഇങ്ങനെയൊരു വിടവാങ്ങലിനെ കുറിച്ച് കുറെ കാലമായി ഞാൻ ചിന്തിക്കുന്നു. മറ്റൊരു ലോകത്ത് ഞാൻ മനോഹരമായ ജീവിതം നയിക്കും. എല്ലാവരും സന്തോഷത്തോടെയിരിക്കുക'.

'എന്റെ സംസ്കാര ചടങ്ങുകൾക്ക് ഒരുപാ​ടു പേരെ ക്ഷണിക്കുമായിരിക്കും. അങ്ങനെ എല്ലാവരെയും എനിക്ക് കാണാമല്ലോ. ദൈവം എന്നോട് കരുണ കാണിക്കുമെന്നതിനാൽ നരകത്തിലേക്ക് അയക്കില്ല. എന്റെ വികാരങ്ങൾ ദൈവത്തിന് മനസിലാകും. എന്നെ സ്നേഹിച്ചതിന് എല്ലാവർക്കും ഒരുപാട് നന്ദി. എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ച അധ്യാപകർക്കും നന്ദി. അമ്മയും അച്ഛനും കരുയരുത്'.

ദക്ഷിണ കൊറിയൻ ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രശസ്തയായ നടിയാണ് യൂ ജൂ യൂനിൻ. അവരുടെ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇന്റസ്റ്റ​ഗ്രാം അക്കൗണ്ട് പ്രൈവറ്റാക്കിയിട്ടുണ്ട്. അതേസമയം, നിരവധി ആരാധകരാണ് നടിയുടെ മരണത്തിൽ ദുഃഖം പ്രകടമാക്കിയും ആദരാ‍ഞ്ജലികൾ അറിയിച്ചും രം​ഗത്തെത്തിയിരിക്കുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News