ഗസ്സ ഇരുപതിന കരാർ ചർച്ചയിൽ പുരോഗതി; ബന്ദികളുടെ മോചനം ഉടൻ ഉണ്ടാകുമെന്ന് ട്രംപ്

ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന മധ്യസ്ഥ ചർച്ച കെയ്റോയിൽ തുടങ്ങി

Update: 2025-10-05 17:13 GMT

 ഗസ്സ | Photo: NRC

വാഷിംഗ്‌ടൺ: ഗസ്സ ഇരുപതിന കരാർ ചർച്ചയിൽ പുരോഗതിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബന്ദികളുടെ മോചനം ഉടൻ ഉണ്ടാകുമെന്നും അടുത്ത രണ്ട് ദിവസത്തിൽ അതെങ്ങനെ പുരോഗമിക്കുമെന്ന് കാത്തിരിക്കാമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന മധ്യസ്ഥ ചർച്ച കെയ്റോയിൽ തുടങ്ങി.

ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകൾക്കായി ഹമാസ് അംഗങ്ങൾ കെയ്‌റോയിൽ എത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ ഭാഗമായുള്ള പ്രതിനിധി സംഘം ഇന്ന് രാത്രിയോടെ കെയ്‌റോയിൽ എത്തിച്ചേരും. കൂടെ അമേരിക്കയുടെ പ്രതിനിധികളും ചേരും.

സമാധാന നീക്കങ്ങൾക്കിടയിലും ഇസ്രായേൽ ഗസ്സയിൽ കൂട്ടക്കൊല തുടരുകയാണ്. ഇന്ന് മാത്രം 19 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. യുദ്ധം നിർത്തിയിട്ടില്ലെന്നും ഹമാസ് പിന്മാറിയാൽ അക്രമണം കൂടുതൽ കടുപ്പിക്കുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News