'ഇനി ആക്രമണമുണ്ടാകില്ല' ഖത്തറിനോട് അമേരിക്ക

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് ഈ ആക്രമണം ഗുരുതരമായ തിരിച്ചടിയാകുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തെ 'സമാധാനത്തിനുള്ള അവസരമായി' കാണുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു

Update: 2025-09-09 18:58 GMT

വാഷിംഗ്‌ടൺ: ഖത്തറിനെതിരെ ഇനി ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഖത്തറിനെ പ്രശംസിക്കുകയും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കില്ലെന്ന് ട്രംപ് ഖത്തർ ഉദ്യോഗസ്ഥർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

'അമേരിക്കയുടെ ശക്തമായ സഖ്യകക്ഷിയും സുഹൃത്തുമായാണ് പ്രസിഡന്റ് ഖത്തറിനെ കാണുന്നത്. ഈ ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ച് അദ്ദേഹത്തിന് വളരെ വിഷമമുണ്ട്.' ലീവിറ്റ് പറഞ്ഞു.

'ഖത്തർ അമീറിനോടും പ്രധാനമന്ത്രിയോടും പ്രസിഡന്റ് സംസാരിക്കുകയും നമ്മുടെ രാജ്യത്തോടുള്ള പിന്തുണക്കും സൗഹൃദത്തിനും നന്ദി പറയുകയും ചെയ്തു.' അവർ കൂട്ടിച്ചേർത്തു. 'അവരുടെ മണ്ണിൽ ഇത്തരമൊരു കാര്യം ഇനി സംഭവിക്കില്ലെന്ന് അദ്ദേഹം അവർക്ക് ഉറപ്പ് നൽകി.' കരോലിൻ കൂട്ടിച്ചേർത്തു.

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് ഈ ആക്രമണം ഗുരുതരമായ തിരിച്ചടിയാകുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തെ 'സമാധാനത്തിനുള്ള അവസരമായി' കാണുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News