'ഇറാന് നേരെയുള്ള സൈനിക നീക്കം നിയമവിരുദ്ധം, ജനങ്ങള്‍ക്ക് വേണ്ടത് സമാധാനം': വിമര്‍ശനവുമായി സൊഹ്റാന്‍ മംദാനി

''ന്യൂയോര്‍ക്കിലുള്ള ഇറാന്‍ സ്വദേശികളോട് നേരിട്ട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഈ നഗരത്തിന്റെ ഭാഗമാണ് - നിങ്ങള്‍ ഞങ്ങളുടെ അയല്‍ക്കരാണ്''

Update: 2026-03-01 09:03 GMT

ന്യൂയോര്‍ക്ക്: ഇറാന് നേരെയുള്ള അമേരിക്ക- ഇസ്രായേല്‍ സംയുക്ത സൈനിക ആക്രമണങ്ങളെ വിമർശിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. നിയമവിരുദ്ധമായ അധിനിവേശ യുദ്ധം എന്നും വിനാശകരം എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.   

അമേരിക്കക്കാര്‍ ഇത് ആഗ്രഹിക്കുന്നില്ലെന്നും അവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുള്ള ആശ്വാസമാണ് വേണ്ടതെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ മംദാനി വ്യക്തമാക്കി. 

' നഗരങ്ങളിൽ ബോംബ് വർഷിക്കുന്നു. സാധരണക്കാരെ കൊല്ലുന്നു. യുദ്ധത്തിന്റെ പുതിയൊരു മുഖം തുറക്കുന്നു. അമേരിക്കക്കാർ ഇതൊന്നും ആഗ്രഹിക്കുന്നില്ല. ഭരണമാറ്റത്തിന് വേണ്ടിയുള്ള മറ്റൊരു യുദ്ധം അവർക്ക് വേണ്ട. ജീവിതച്ചെലവ് വർദ്ധിക്കുന്ന ഈ പ്രതിസന്ധിയിൽ നിന്നും അവർക്ക് ആശ്വാസമാണ് വേണ്ടത്. അവർ ആഗ്രഹിക്കുന്നത് സമാധാനമാണ്'- മംദാനി എക്‌സില്‍ കുറിച്ചു. 

Advertising
Advertising

' എല്ലാ ന്യൂയോർക്കുകാരെയും സുരക്ഷിതരാക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങളുടെ പോലീസ് കമ്മീഷണറുമായും അടിയന്തര ദുരന്ത നിവാരണ ഉദ്യോഗസ്ഥരുമായും ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി ഏജൻസികൾക്കിടയിൽ ഏകോപനം വർദ്ധിപ്പിക്കുന്നതും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പട്രോളിങ് ശക്തമാക്കുന്നതും ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നു.

കൂടാതെ, ന്യൂയോര്‍ക്കിലുള്ള ഇറാന്‍ സ്വദേശികളോട് നേരിട്ട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഈ നഗരത്തിന്റെ ഭാഗമാണ് - നിങ്ങള്‍ ഞങ്ങളുടെ അയല്‍ക്കരാണ്, ചെറുകിട ബിസിനസ്സ് ഉടമകളാണ്, വിദ്യാര്‍ത്ഥികളാണ്, കലാകാരന്മാരാണ്, തൊഴിലാളികളാണ്, കമ്മ്യൂണിറ്റി നേതാക്കളാണ്. നിങ്ങള്‍ ഇവിടെ സുരക്ഷിതരായിരിക്കും'- മംദാനി കുറിച്ചു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News