'ഇപ്പോ എനിക്കുമറിഞ്ഞുകൂടാ'.. മത്സരിക്കുമോ എന്ന ചോദ്യത്തിന് മുകേഷിന്‍റെ മറുപടി
'ഞാന്‍ ഉണ്ടാകുമോ ഉണ്ടാകുമോ എന്ന് ചോദിക്കുന്നയാളല്ല. ഉണ്ടായാല്‍.. അപ്പോ ആലോചിക്കാം'
Update: 2021-02-28 04:02 GMT
കൊല്ലത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം നൽകാതെ എം മുകേഷ് എംഎൽഎ. പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നാണ് മുകേഷ് പറഞ്ഞത്. രമേഷ് പിഷാരടിയുടെയും ധർമ്മജന്‍റെയും കോൺഗ്രസ് പ്രവേശനത്തെ കുറിച്ചും മുകേഷ് പ്രതികരിച്ചു.
5 വർഷത്തെ വികസന നേട്ടങ്ങളും എംഎൽഎ എന്ന നിലയിലുള്ള അനുഭവവും പറഞ്ഞ മുകേഷ് ഇത്തവണ മത്സരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടി നര്‍മം കലര്‍ത്തി ഒഴിഞ്ഞു-
പട്ടാളക്കാരനാവാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ അത് ആഗ്രഹമല്ല, സേവന മനസ്ഥിതിയാണ്. പാര്‍ട്ടിയുടെ അച്ചടക്കമുണ്ട്. പ്രഖ്യാപിച്ചതിന് ശേഷമേ നമ്മള്‍ പറയാന്‍ പാടുള്ളൂ. ഇപ്പോ എനിക്കുമറിഞ്ഞുകൂടാ. പിന്നെ ഞാന്‍ ഉണ്ടാകുമോ ഉണ്ടാകുമോ എന്ന് ചോദിക്കുന്നയാളല്ല. ഉണ്ടായാല്‍.. അപ്പോ ആലോചിക്കാം. അത്രേയുള്ളൂ.മുകേഷ്
ധർമ്മജന്‍റെയും രമേശ് പിഷാരടിയുടെയും കോൺഗ്രസ് പ്രവേശനത്തെ കുറിച്ചുള്ള മറുപടി ഇങ്ങനെ- 'ധര്‍മജന്‍ പണ്ടുമുതലേ കോണ്‍ഗ്രസാണ്. പിഷാരടി പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ട്ടിയിലൊന്നുമില്ലായിരുന്നു. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വന്നു. അത് അവകാശമല്ലേ? ഒരു ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ വരാം. പ്രവര്‍ത്തിക്കാം'.