നൂറ്റാണ്ടുകളുടെ പാരമ്പര്യം; 'നാരങ്ങകളുടെ നാട്' എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരത്തെക്കുറിച്ച് അറിയാം

നേര്‍ത്ത തൊലിയാണ് കാഗ്സി നാരങ്ങയുടേത്

Update: 2026-10-13 15:26 GMT

ഒരു ചെറുനാരങ്ങയെങ്കിലും ഇല്ലാത്ത ഇന്ത്യൻ അടുക്കള അപൂര്‍വമായിരിക്കും. ചാട്ടിലോ പരിപ്പിലോ സാലഡിലോ അല്ലെങ്കിൽ ചില കറികളിലോ കുറച്ച് നാരങ്ങാനീര് ചേര്‍ത്താൽ ആ വിഭവത്തിന്‍റെ രുചി ഇരട്ടിയാകും. അതുപോലെ നാരങ്ങ അച്ചാറും നാരങ്ങ വെള്ളവുമെല്ലാം നമ്മുടെ ഭക്ഷണ സംസ്കാരത്തിന്‍റെ ഭാഗമാണ്. ഇതിനപ്പുറം നാരങ്ങകൾക്ക് പ്രത്യേക സ്ഥാനം നൽകുന്ന ഒരു സംസ്ഥാനം ഇന്ത്യയിലുണ്ട്. അതുകൊണ്ട് തന്നെ നാരങ്ങകളുടെ നാട് എന്നാണ് ഈ സംസ്ഥാനത്തെ ചെറിയൊരു പ്രദേശം അറിയപ്പെടുന്നത്.

കർണാടകയിലെ വിജാപൂർ ജില്ലയിലെ ഇന്ദിയാണ് 'നാരങ്ങകളുടെ നാട്' എന്നറിയപ്പെടുന്നത്. ഇന്ദി ലൈം എന്നും വിളിക്കപ്പെടുന്ന കാഗ്സി നാരങ്ങ എന്ന പ്രാദേശിക ഇനം ഈ പ്രദേശവുമായി വളരെ അടുത്ത ബന്ധമുള്ളതാണ്.

Advertising
Advertising

1900-കളുടെ ആരംഭം മുതൽ ഇന്ദി, സിന്ദഗി താലൂക്കുകളിലും പരിസരങ്ങളിലുമായി ഈ നാരങ്ങ കൃഷി ചെയ്തുവരുന്നുണ്ട്. ഈ നാരങ്ങയുടെ പ്രത്യേകതകളും പ്രദേശവുമായുള്ള ശക്തമായ ബന്ധവും കണിലെടുത്ത് 2023-ൽ ഇതിന് ഭൗമ സൂചിക പദവി ലഭിച്ചു. കർണാടകയിലെ മുൻനിര നാരങ്ങ ഉൽപ്പാദിപ്പിക്കുന്ന ജില്ലകളിലൊന്നായ വിജാപൂർ, സംസ്ഥാനത്തെ മൊത്തം നാരങ്ങ ഉൽപാദനത്തിന്‍റെ ഏകദേശം 58 ശതമാനവും കൈകാര്യം ചെയ്യുന്നു.

എന്താണ് കാഗ്സി നാരങ്ങയുടെ പ്രത്യേകത

നേര്‍ത്ത തൊലിയാണ് കാഗ്സി നാരങ്ങയുടേത്. കാഗ്സി എന്ന പദം തന്നെ അതിന്‍റെ കടലാസ് പോലുള്ള തൊലിയെയാണ് സൂചിപ്പിക്കുന്നത്. നല്ല നീരുള്ളവയാണ് ഇവ. നല്ല സുഗന്ധവും പുളിപ്പും കാഗ്സിയെ മറ്റ് നാരങ്ങ ഇനങ്ങളിൽ നിന്നും വേറിട്ട് നിര്‍ത്തുന്നു. താരതമ്യേന വലിപ്പമുള്ള ഈ നാരങ്ങകളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഈ സ്വഭാവസവിശേഷതകൾ ഇതിനെ പാചകത്തിൽ പ്രത്യേകിച്ചും ജനപ്രിയമാക്കുന്നു.

വിവിധ പാനീയങ്ങളിലും കോൺസെന്‍ട്രേറ്റുകളിലും ഇതുപയോഗിക്കുന്നു. കൂടാതെ അച്ചാറുകളിലും മറ്റ് പരമ്പരാഗത പാചകക്കുറിപ്പുകളിലും ഈ പഴം ഒരു പ്രധാന ചേരുവയാണ്.പഴങ്ങൾ ജ്യൂസ് കോൺസെൻട്രേറ്റുകൾ പോലെയുള്ള ഉൽപന്നങ്ങളാക്കി മാറ്റുന്നു. 2025 ആഗസ്തിലാണ് ജിഐ-ടാഗ് ലഭിച്ച ഇന്‍ഡി ലൈം യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്നത്.

വിജയപുരയിൽ 1900-കളുടെ ആരംഭം മുതൽ തന്നെ നാരങ്ങ കൃഷി നിലവിലുണ്ട്. ഇവിടുത്തെ കറുത്ത പശിമരാശി മണ്ണും കാലാവസ്ഥയും നാരങ്ങാക്കൃഷിക്ക് അനുയോജ്യമാണ്. ഇന്നും നാരങ്ങ കൃഷിയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്ദിയിലാണ് 'കർണാടക സ്റ്റേറ്റ് ലൈം ഡെവലപ്‌മെന്റ് ബോർഡിന്റെ' ആസ്ഥാനം പ്രവർത്തിക്കുന്നത്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ നാരങ്ങ കൃഷിക്കുള്ള പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News