ഐപിഎല്‍ പുതിയ ടീമുകളെ തിരഞ്ഞെടുക്കാനുള്ള ലേലം മെയ് മാസത്തില്‍
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടീമുകളടക്കം അടുത്ത സീസണില്‍ 10 ടീമുകളായിരിക്കും മാറ്റുരയ്ക്കുക.
Update: 2021-03-14 10:11 GMT
2022 ഐപിഎല്‍ സീസണില്‍ മത്സരിക്കാനുള്ള പുതിയ രണ്ടു ടീമുകളെ തിരഞ്ഞെടുക്കാനുള്ള ലേലം മെയില്‍ നടക്കുമെന്ന് സൂചന.
ഈ വര്‍ഷത്തെ ഐപിഎല്ലിന്‍റെ ഫൈനല്‍ മത്സരങ്ങളോട് അനുബന്ധിച്ചായിരിക്കും ലേലം നടക്കുക. ഇതടക്കമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനായി ബിസിസിഐ സൗരവ് ഗാംഗുലിയും, സെക്രട്ടറി ജയ്ഷായടക്കം പങ്കെടുത്ത ബിസിസിഐയുടെ ഉന്നതതലയോഗം ശനിയാഴ്ച ചേര്‍ന്നിരുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടീമുകളടക്കം അടുത്ത ഐപിഎല്‍ സീസണില്‍ 10 ടീമുകളായിരിക്കും മാറ്റുരയ്ക്കുക.