കല്യാണചെക്കൻ മുതൽ കളക്ടർ വരെ സഞ്ചരിച്ച പഴയ അംബാസഡർ തിരിച്ചു വരുന്നു; അംബാസഡർ 2.0 രണ്ടു വർഷത്തിനകം

1956 ൽ ആരംഭിച്ച് 2014 ൽ പുത്തൻ വാഹന നിർമാണ കമ്പനികളോട് പിടിച്ചു നിൽക്കാൻ പറ്റാതെ കളം വിട്ടൊഴിഞ്ഞതാണ് അംബാസിഡർ കാറുകൾ.

Update: 2022-05-26 15:43 GMT
Editor : Nidhin | By : Web Desk
Advertising

ഓർമയില്ലേ നമ്മുടെയൊക്കെ കുട്ടിക്കാലത്ത് കല്യാണത്തിന് മുതൽ കളക്ടറേറ്റിന് മുന്നിൽ വരെ മുന്നിൽ ഗമയിൽ നിന്നിരുന്ന ഉണ്ടക്കണ്ണുള്ള അംബാസിസർ എന്ന വെളുത്തൻ സുന്ദരൻ കാറിനെ. ' ഇന്ത്യയുടെ ചക്രങ്ങളെന്ന്' ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ അംബാസഡർ. 1956 ൽ ആരംഭിച്ച് 2014 ൽ പുത്തൻ വാഹന നിർമാണ കമ്പനികളോട് പിടിച്ചു നിൽക്കാൻ പറ്റാതെ കളം വിട്ടൊഴിഞ്ഞതാണ് അംബാസിഡർ കാറുകൾ.

ഇപ്പോളിതാ വീണ്ടും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അംബാസഡർ കാറുകൾ രണ്ടാം വരവിനൊരുങ്ങുകയാണ്. ഇത്തവണ ചെറിയ വിദേശ ബന്ധങ്ങളോട് കൂടിയാണ് അംബാസിഡറിന്റെ വരവ്. ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ സി.കെ ബിർല ഗ്രൂപ്പിന്റെ ഹിന്ദ് മോട്ടോർ ഫിനാൻഷ്യൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയും (HMFCI) ഫ്രഞ്ച് കാർ നിർമാതാക്കളായ പ്യൂജോയുമായി ചേർന്നാണ് പുതിയ അംബാഡസർ പുറത്തിറക്കുന്നത്.

നിലവിലെ ലുക്കിൽ നിന്ന് മാറി പൂർണമായും പുതിയ ഭാവത്തിലായിരിക്കും അംബാസഡർ 2.0 യുടെ വരവെന്ന് ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ ഡയറക്ടർ ഉത്തം ബോസ് പറഞ്ഞു. പുതിയ ഡിസൈനിന്റെയും എഞ്ചിന്റെയും നിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. HMFCI യുടെ ചെന്നൈയിലെ പ്ലാന്റിൽ വച്ചായിരിക്കും പുതിയ അംബാസഡർ നിർമിക്കുക. രണ്ടു വർഷത്തിനുള്ളിൽ പുതിയ അംബാസഡർ ഇന്ത്യക്കാർക്ക് കാണാൻ സാധിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

Summary: Ambassador 2.0 to hit roads in 2 years

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News