മുഖം മിനുക്കി ഓഡി ക്യു 5 വീണ്ടും ഇന്ത്യൻ വിപണിയിൽ

58.93 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ വില

Update: 2021-11-23 16:02 GMT

ഓഡി ക്യു 5 വീണ്ടും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 58.93 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ വില. ഒരു വർഷത്തിന് ശേഷമാണ് ഓഡി  ക്യു 5  മോഡൽ വീണ്ടും വിപണിയിലിറക്കുന്നത്. 

വെർട്ടിക്കൽ സ്ട്രിപ്പും ഹെക്‌സഗണൽ ഷെയ്‌പോടുകൂടിയ ഗ്രില്ല്. ഓഡിയുടെ തനത് കയ്യൊപ്പോടെയുള്ള എൽ.ഇ.ഡി ഹെഡ്‌ലൈറ്റ്. വശങ്ങളിലേക്ക് വന്നാൽ 19 ഇഞ്ചിന്റെ എസ്.അല്ലോയ് വീലുകള്‍. ഇവയാണ് വാഹനത്തിന്‍റെ പുറമെയുള്ള കാഴ്ചയിലെ പ്രധാന പ്രത്യേകതകള്‍‌ .

വാഹനത്തിനകത്തേക്ക് വന്നാല്‍  10.1 ഇഞ്ച് ടച്ച് സ്‌ക്രീനാണ് പ്രധാന പ്രത്യേകതകളില്‍ ഒന്ന്. മുൻ തലമുറ വാഹനത്തിൽ  8.30 ഇഞ്ചിന്‍റെ ടച്ച് സ്ക്രീനായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ ത്രി.ഡി സൗണ്ട് സിസ്റ്റം. ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്ട്രോളര്‍. വയർലെസ്സ് ചാർജർ ഒപ്പം സുരക്ഷക്കായി എട്ട് എയർബാഗുകളും വാഹനത്തിനകത്തുണ്ട്. ടർബോ പെട്രോൾ ടി.എഫ്.എസ്.ഐ എഞ്ചിനാണ് ഓഡി.ക്യു 5 ന്‍റേത്.

വാഹനത്തിന് ഓൺലൈൻ വഴിയും ഡീലർമാർ വഴിയുമുള്ള ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ലക്ഷം രൂപയാണ് ബുക്കിങ് ഫീസ്

Audi launches Q5 in India The new model is priced at Rs 58.93 lakh

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News