10 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത; ഇന്ത്യയിലെ ഏറ്റവും പവർ കൂടിയ, വിലകൂടിയ സ്‌കൂട്ടർ-ബിഎംഡബ്ല്യു സി-400 ജിടി വിപണിയിൽ

6.5 ഇഞ്ചിന്റെ കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ കണക്ടിവിറ്റി ഫീച്ചറുകളുമുണ്ട്. ബിഎംഡബ്ല്യുവിന്റെ മോട്ടോറാഡ് എന്ന കണക്ടിവിറ്റി സംവിധാനമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Update: 2021-10-12 13:47 GMT
Editor : Nidhin | By : Web Desk

ആഡംബര ഇരുചക്ര വാഹന നിർമാതാക്കളിൽ തലതൊട്ടപ്പൻമാരായ ബിഎംഡബ്യു അവരുടെ ഗിയർലെസ് സ്‌കൂട്ടറായ സി-400 ജിടി മാക്‌സി സ്‌കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കൂടിയ, പവർ കൂടിയ സ്‌കൂട്ടറാണ് ഇത്.

9.95 ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില. രജിസ്‌ട്രേഷൻ ചാർജും മറ്റും നികുതികളും ചേർക്കുമ്പോൾ വാഹനത്തിന്റെ ഓൺറോഡ് വില 12,33,450 രൂപയാകും.

34 എച്ച്പി പവറും, 35 എൻഎം ടോർക്കുമുള്ള 350 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന്റെ ഹൃദയം. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡിലെത്താൻ വാഹനത്തിന് 9.5 സെക്കൻഡുകൾ മതി. മണിക്കൂറിൽ 139 കിലോമീറ്റർ വരെ വേഗതയിൽ വരെ കുതിക്കാൻ വാഹനത്തിനാകും.

Advertising
Advertising

വാഹനമോടിക്കുന്നയാൾക്കും പിറകിലിരിക്കുന്നയാൾക്കും മികച്ച കംഫേർട്ട് നൽകുന്ന രീതിയിലാണ് വാഹനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചെറിയ യാത്രകൾക്കും വിദൂര സ്ഥലങ്ങളിലേക്ക് യാത്ര പോകാനുമായും ഡിസൈൻ ചെയ്തതാണ് വാഹനത്തിന്റെ സീറ്റും സസ്‌പെൻഷനും സീറ്റിങ് പൊസിഷനും.



പൂർണമായും എൽഇഡി ലൈറ്റുകളാണ് ബിഎംഡബ്യും സി 400 ജിടിക്ക് നൽകിയിരിക്കുന്നത്. 6.5 ഇഞ്ചിന്റെ കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ കണക്ടിവിറ്റി ഫീച്ചറുകളുമുണ്ട്. ബിഎംഡബ്ല്യുവിന്റെ മോട്ടോറാഡ് എന്ന കണക്ടിവിറ്റി സംവിധാനമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി വാഹനത്തിന്റെ നിരവധി കാര്യങ്ങൾ നിയന്ത്രിക്കാനാകും.താക്കോലില്ലാതെ വാഹനം സ്റ്റാർട്ട് ചെയ്യാൻ പോലും ഈ സംവിധാനത്തിലൂടെ സാധിക്കും. കൂടാതെ ഓട്ടോമാറ്റിക്ക് സ്‌റ്റെബിലിറ്റി കൺട്രോൾ (എ.എസ്.സി) സംവിധാനവും വാഹനത്തിലുണ്ട്.

എബിഎസോട് കൂടിയ ട്വിൻ ഡിസ്‌ക് സംവിധാനമാണ് വാഹനത്തിന്റെ ബ്രേക്കിങ് കരുത്ത്. മുന്നിൽ 15 ഇഞ്ച് ടയറുകളും പിന്നിൽ 14 ഇഞ്ച് ടയറുകളുമാണ് നൽകിയിരിക്കുന്നത്. സ്റ്റോറേജ് സ്‌പേസ് കൂട്ടാനാണ് ഇത്തരത്തിൽ പിറകിലെ വീൽ സൈസ് കുറച്ചത്. ട്രാക്ഷൻ കൺട്രോൾ, റൈഡിങ് മോഡ് എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News