ലോകത്തെ ഏറ്റവും അപകടകരമായ ഡ്രൈവിംഗില്‍ ഇന്ത്യ അഞ്ചാമത്
യു.എസിലെ ഡ്രൈവേഴ്‌സ് എജുക്കേഷന്‍ പ്ലാറ്റ്‌ഫോമായ സുട്ടോബിയാണ് പഠനം നടത്തിയത്
ഡ്രൈവിംഗ് പ്രേമികളായ വാഹന ഉടമകള്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. ഓഫ് റോഡ് ഡ്രൈവിംഗും ഓണ്‍ റോഡ് ക്രൂസിംഗുമെല്ലാം ഇഷ്ടപ്പെടുന്ന ഒട്ടേറെ ഡ്രൈവര്‍മാര്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത് ലോകത്തെ ഏറ്റവും അപകടകരമായ ഡ്രൈവിംഗില്‍ ഇന്ത്യ അഞ്ചാമതാണെന്നാണ്.
യു.എസിലെ ഡ്രൈവേഴ്‌സ് എജുക്കേഷന്‍ പ്ലാറ്റ്‌ഫോമായ സുട്ടോബിയാണ് പഠനം നടത്തിയത്. പഠനറിപ്പോര്‍ട്ട് പ്രകാരം ഡ്രൈവിവിംഗിന് ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം ദക്ഷിണാഫ്രിക്കയാണ്. പത്തില്‍ 3.5 മാര്‍ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഇവിടെ ആകെ ജനസംഖ്യയുടെ 31 ശതമാനം പേര്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിക്കുന്നത്.
പട്ടികയില്‍ രണ്ടാമത് തായിലന്റാണ്. 10. 35 മാര്‍ക്ക് മാര്‍ക്കാണ് ഈ രാജ്യം നേടിയത്. 40 ശതമാനമാണ് ഇവിടെ മുന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത്. സുരക്ഷ കുറവുള്ള മൂന്നാമത്തെ രാജ്യം യു.എസ് തന്നെയാണ്. ഇവിടെ 12.7 ശതമാനമാണ് ഇവിടെ റോഡ് അപകടം മൂലമുണ്ടാകുന്ന മരണങ്ങള്‍. 90.1 ശതമാനം ആളുകള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ തയ്യാറാകുന്നുണ്ടെങ്കിലും 29 ശതമാനം അപകടങ്ങള്‍ക്കും കാരണം മദ്യം ഉപയോഗിച്ച ശേഷമുണ്ടാകുന്ന അപകടങ്ങളാണ്.