പവർഫുൾ സ്പോർട്സ് സ്കൂട്ടർ വിപണിയിൽ; അറിയാം എയറോക്സ് 155 മാക്സിയുടെ സവിശേഷതകൾ

എയ്റോക്സ് 155 മാക്സി സ്കൂട്ടറിന്റെ എക്സ് ഷോറൂം വില 1.29 ലക്ഷം രൂപയാണ്

Update: 2021-09-23 13:30 GMT
Editor : Midhun P | By : Web Desk

ഇരുചക്ര വാഹന നിർമാതാക്കളായ യമഹയുടെ എയറോക്സ് 155 മാക്സി വിപണിയിലെത്തി. രാജ്യത്ത് നിലവിലുള്ള സ്കൂട്ടറുകളിൽ ഏറ്റവും പവർഫുള്ളായ സ്കൂട്ടറാണിത്. കാഴ്ചയിൽ സ്കൂട്ടറിന്റെയും ബൈക്കിന്റെയും സമ്മിശ്ര രൂപമാണ് ഈ സ്പോർട്സ് സ്കൂട്ടറിനുള്ളത്.

അറിയാം എയ്റോക്സ് 155 മാക്സിയുടെ സവിശേഷതകൾ.

സ്കൂട്ടറിന്റെ രണ്ട് അലോയ് വീലുകളും 14 ഇഞ്ച് വീതമുള്ളവയാണ്. ഇന്ത്യയിൽ വിപണിയിലുള്ള സ്കൂട്ടറുകളുടെ വീലുകളുടെ വലുപ്പത്തേക്കാൾ കൂടുതലാണിത്. എങ്കിലും ഹൈ സ്പീഡ് യാത്രയിൽ മികച്ച സ്റ്റെബിലിറ്റി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 140 സെക്ഷൻ പിൻ ടയറുകളും മാക്സി സ്പോർട്സ് സ്കൂട്ടറിലുണ്ട്.

Advertising
Advertising

5.8 ഇഞ്ചിന്റെ ഒരു എൽസിഡി ഡിജിറ്റൽ ഡിസ്പ്ലേയാണ് എയ്റോക്സ് 155 മാക്സിലുള്ളത്. യമഹ മോട്ടോർ സൈക്കിൾ കണക്ട് ആപ്പ് ഉപയോഗിച്ച് ബ്ലൂടൂത്തിലൂടെ ഫോൺ സ്കൂട്ടർ ഡിസ്പ്ലേയുമായി കണക്ട് ചെയ്യാം. സ്പീഡ്, ഇന്ധനത്തിന്റെ ഉപയോഗം, യാത്ര ചെയ്ത ദൂരം എന്നിവയ്ക്ക് പുറമേ ഫോൺ നോട്ടിഫിക്കേഷനുകളും അവസാനമായി വാഹനം പാർക്ക് ചെയ്ത ലൊക്കേഷനും ഈ ഡിജിറ്റൽ ഡിസ്പ്ലേയിലൂടെ കാണാൻ സാധിക്കും.


155 ക്യുബിക് കപ്പാസിറ്റിയുള്ള മാക്സി സ്കൂട്ടറിന് സിംഗിൾ സിലിണ്ടർ പെട്രോൾ എഞ്ചിനാണുള്ളത്. ട്വിൻ പോഡ് ഹെഡ് ലൈറ്റ്,സ്റ്റെപ്പ് അപ്പ് സീറ്റ്, 24.5 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവയാണ് മറ്റു സവിശേഷതകൾ. ഇന്ത്യയിൽ വിപണിയിലുള്ള സ്കൂട്ടറുകളിൽ ഏറ്റവും കൂടുതൽ അണ്ടർ സ്റ്റോറേജ് കപ്പാസിറ്റി നൽകുന്നതും എയ്റോക്സ് 155 സ്കൂട്ടറാണ്.


റേസിംഗ് ബ്ലൂ, ഗ്രേ വെർമില്ലിയൻ നിറങ്ങളിൽ ലഭിക്കുന്ന എയ്റോക്സ് 155 മാക്സി സ്കൂട്ടറിന്റെ എക്സ് ഷോറൂം വില 1.29 ലക്ഷം രൂപയാണ്

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News