ചിപ്പ് ക്ഷാമത്തിന് പിന്നാലെ മഗ്നീഷ്യം ക്ഷാമവും വാഹനമേഖലയെ പിടിച്ചുലക്കുന്നു

വാഹനനിർമാണത്തിന് ഉപയോഗിക്കുന്ന മഗ്നീഷ്യത്തിൽ 85 ശതമാനവും നിർമിക്കുന്നത് ചൈനയിൽ നിന്നാണ്.

Update: 2021-12-13 17:07 GMT
Editor : Nidhin | By : Web Desk

ഒരു വർഷത്തിലധികമായി ലോകത്താകമാനം പ്രതിസന്ധിയിലാക്കിയ സംഭവമാണ് സെമികണ്ടക്ടർ അഥവാ ചിപ്പുകളുടെ ക്ഷാമം. അതിനെ തുടർന്ന് മിക്ക വാഹന നിർമാതാക്കളും ഉത്പാദനം വെട്ടിക്കുറച്ചിരുന്നു. ചിപ്പ് ക്ഷാമം ഇപ്പോഴും പൂർണമായും പരിഹരിച്ചില്ല.

അതിനിടെയാണ് ഇരുചക്രവാഹന നിർമാണമേഖലയിൽ പുതിയ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. മഗ്നീഷ്യം ക്ഷാമമാണ് പുതിയ പ്രശ്‌നം.

പ്രധാനമായും സൂപ്പർ ബൈക്കുകളുടെ നിർമാണത്തേയാണ് ഈ പ്രശ്‌നം ബാധിക്കുന്നതെങ്കിലും സാധാരണ ബൈക്കുകളുടെ നിർമാണത്തെ ബാധിക്കുമെന്നാണ് സൂചന. സാധാരണ ബൈക്കുകളുടെ അലുമിനിയം അലോയ് വീലുകളുടെ നിർമാണത്തിലും മറ്റു പലഘടകങ്ങളായ ഫ്രെയിം, വീലുകൾ തുടങ്ങിയവയിലും മഗ്നീഷ്യം ഉപയോഗിക്കുന്നുണ്ട്.

Advertising
Advertising

നിലവിലെ മഗ്നീഷ്യം ക്ഷാമത്തിന് കാരണമിതാണ്. വാഹനനിർമാണത്തിന് ഉപയോഗിക്കുന്ന മഗ്നീഷ്യത്തിൽ 85 ശതമാനവും നിർമിക്കുന്നത് ചൈനയിൽ നിന്നാണ്. കൽക്കരിയാണ് മഗ്നീഷ്യം ഉത്പാദിപ്പിക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തു. കൽക്കരിയുടെ വില ഉയർന്നതിനെ തുടർന്ന് ചൈന മഗ്നീഷ്യം ഉത്പാദനം വെട്ടിക്കുറക്കുകയായിരുന്നു. ഇതാണ് പ്രതിസന്ധിക്ക് കാരണം.

അതേസമയം ചൈന ഇപ്പോൾ മഗ്നീഷ്യം ഉത്പാദനം വർധിപ്പിക്കുവാൻ ആരംഭിച്ചിട്ടുണ്ട്. പക്ഷേ അത് പഴയനിലയിലാകാൻ ഇനിയും മാസങ്ങളെടുക്കും. ഇത് ഇരുചക്ര വാഹന ഘടകങ്ങളുടെ വില കൂട്ടാൻ ഇടയാക്കും. തത്ഫലമായി ഇരുചക്രവാഹനങ്ങൾക്കും വില കൂടും. ഇരുചക്ര വാഹന മേഖലയെ കൂടാതെ വാഹന നിർമാണമേഖലയെയാകെ ഈ പ്രതിസന്ധി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News