'ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാര്‍'; നേട്ടം കൊയ്യാന്‍ ഹോണ്ട സിറ്റി എത്തുന്നു

സിറ്റി ഹൈബ്രിഡ് മലേഷ്യയിലെ പരീക്ഷണ സാഹചര്യങ്ങളില്‍ 27.7kpl മൈലേജ് നല്‍കി

Update: 2021-09-19 17:16 GMT
Editor : Dibin Gopan | By : Web Desk
Advertising

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാര്‍ എന്ന വിശേഷണം സ്വന്തമാക്കാനൊരുങ്ങി ഹോണ്ട സിറ്റി ഹൈബ്രിഡ്. 2022 ആദ്യത്തില്‍ സിറ്റി ഹൈബ്രിഡ് നിരത്തിലെത്തും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങള്‍ സിറ്റി ഹൈബ്രിഡ് വില്‍പ്പന ആരംഭിക്കും- ഹോണ്ട കാര്‍സ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ പറഞ്ഞു.

ഹോണ്ട സിറ്റി ഹൈബ്രിഡ് ഇതുവരെ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ല.മറ്റു വിപണികളില്‍ ലഭിച്ച ഇന്ധനക്ഷമത നോക്കിയാല്‍ അത് വിപ്ലവകരമായിരിക്കും. സിറ്റി ഹൈബ്രിഡ് മലേഷ്യയിലെ പരീക്ഷണ സാഹചര്യങ്ങളില്‍ 27.7kpl മൈലേജ് നല്‍കി. തായ്‌ലാന്‍ഡില്‍ ഇത് 27.8 kpl ആണ്.

കൂടുതല്‍ കാര്യക്ഷമമായ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പ്രവര്‍ത്തിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. ജ്വലന എഞ്ചിനില്‍ നിന്നുള്ള പവര്‍ 98 എച്ച്പി ആണ്. ഇലക്ട്രിക് മോട്ടോറുകളില്‍ നിന്ന് 109 എച്ച്പി വരും.എഞ്ചിന്‍ 127 എന്‍എം ടോര്‍ക്കും ഇലക്ട്രിക് മോട്ടോര്‍ 253 എന്‍എമ്മും ഉത്പ്പാദിപ്പിക്കും.

ഹൈബ്രിഡ്​ മോഡലിന്​ സാധാരണ സിറ്റിയേക്കാൾ 110 കിലോഗ്രാം ഭാരം കൂടുതലുണ്ട്. ബൂട്ടിലെ വലിയ ബാറ്ററിയാണ്​ കാരണം. വാഹനത്തിൽ സ്പെയർ ടയർ ഇല്ല.പകരം റിപ്പയർ കിറ്റാണ്​ നൽകിയിരിക്കുന്നത്​. സിറ്റി ഹൈബ്രിഡിന് 160 ശതമാനം കൂടുതൽ ടോർക്കും ഉള്ളതിനാൽ, ഹോണ്ടയ്ക്ക് പിൻ ഡിസ്​ക്​ ബ്രേക്കുകളും നൽകിയിട്ടുണ്ട്. ഹൈബ്രിഡിൽ നിങ്ങൾക്ക് ഒരു ഇലക്ട്രിക് പാർക്കിങ്​ ബ്രേക്ക് ലഭിക്കും. 

ഹോണ്ട സിറ്റി ഹൈബ്രിഡ് തീർച്ചയായും കൂടുതൽ ചെലവേറിയതായിരിക്കും. കാർ ഇന്ത്യയിൽ അസംബിൾ ചെയ്യപ്പെടുമ്പോൾ, ഹൈബ്രിഡ് സിസ്റ്റം നിർമ്മിക്കുന്ന പല ഘടകങ്ങളും ഇറക്കുമതി ചെയ്യപ്പെടും.പെട്രോൾ ഹോണ്ട സിറ്റി 15 ലക്ഷം രൂപയ്ക്കാണ്​ വിൽക്കുന്നത്​. ഹൈബ്രിഡിന് 17.5 മുതൽ 19 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. 

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News