അഡ്വഞ്ചർ പ്രേമികളേ ഇവിടെ കമോൺ; V-സ്ട്രോം SX അവതരിപ്പിച്ച് സുസുക്കി

2.11 ലക്ഷം രൂപ മുതലാണ് വില. മഞ്ഞ, ഓറഞ്ച്, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാകുന്ന ബൈക്കിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു.

Update: 2022-04-07 10:14 GMT
Editor : abs | By : Web Desk

എൻട്രി-ലെവൽ ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ബൈക്കുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് V-സ്ട്രോം സ്സ് ഇന്ത്യയിൽ അവതരിപ്പിച്ച് സുസുക്കി. 2.11 ലക്ഷം രൂപ മുതലാണ് വില. മഞ്ഞ, ഓറഞ്ച്, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ  ലഭ്യമാകുന്ന ബൈക്കിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു.

V-സ്ട്രോം 250, 2017 മുതൽ അന്താരാഷ്ട്ര വിപണിയിലുണ്ട്.  പ്രാഥമികമായി ഏഷ്യൻ വിപണികൾക്കായി വികസിപ്പിച്ചെടുത്ത V-സ്ട്രോം SX, ജിക്സർ 250, SF250 എന്നിവയ്ക്കും കരുത്ത് നൽകുന്ന സിംഗിൾ സിലിണ്ടർ 249 സിസി എഞ്ചിനാണ് വാഹനത്തിന്. ഇത് 9,300 rpm-ൽ 26.5 bhp കരുത്തും 7,300 rpm-ൽ 22.2 Nm പീക്ക് ടോർക്കും നൽകുന്നു.  6-സ്പീഡ് ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. 

Advertising
Advertising

സുസുക്കി റൈഡ് കണക്ട് ആപ്പ് നൽകുന്ന ബ്ലൂടൂത്ത് അധിഷ്ഠിത പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജർ, എൽഇഡി ഹെഡ്‌ലാമ്പ്, വലിപ്പമുള്ള വിൻഡ്‌സ്‌ക്രീൻ, സ്‌പോർട്ടി റിയർ വ്യൂ മിററുകൾ, സ്‌കൽപ്റ്റഡ് ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

V-സ്ട്രോം SX-ന്റെ ലോഞ്ചിലൂടെ 250 സിസി അഡ്വഞ്ചർ സ്‌പോർട്‌സ് വിഭാഗത്തിലേക്കുള്ള ഞങ്ങളുടെ പ്രവേശനം പ്രഖ്യാപിക്കുന്നതിൽ  സന്തോഷമുണ്ടെന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സതോഷി ഉചിദ പറഞ്ഞു. 

250 സിസി വിഭാഗത്തിൽ, സുസുക്കിക്ക് നിലവിൽ നേക്കഡ് ജിക്‌സർ 250 ഉം അതിന്റെ ഫെയർഡ് സിബ്ലിംഗ് SF250 മോഡലുമുണ്ട്. കെടിഎം 250 അഡ്വഞ്ചര്‍, ബെനലി TRK251, യെസ്ഡി അഡ്വഞ്ചര്‍, ബിഎംഡബ്ല്യു G 310 GS എന്നിവയുമായാണ് V-സ്ട്രോം SX-ന്റെ മത്സരം. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News