ടെസ്‍ല ടെസ്റ്റ് ഡ്രൈവര്‍മാരെ വിളിക്കുന്നു; മണിക്കൂറില്‍ 3950 രൂപ വരെ ശമ്പളം

ക്ലീന്‍ ഡ്രൈവിങ് റെക്കോർഡും സുരക്ഷിതമായ ഡ്രൈവിങ് ശീലവും നാലുവർഷത്തെ ഡ്രൈവിങ് പരിചയവുമുള്ള ആർക്കും ഈ ജോലിക്കായി അപേക്ഷിക്കാം

Update: 2023-07-12 09:31 GMT

ഒരു ഡ്രൈവറാവുകയെന്നതായിരിക്കും പല വണ്ടിപ്രാന്തൻമാരുടെയും കുട്ടിക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ മുതിർന്നപ്പോൾ ജീവിത സാഹചര്യങ്ങളും ഡ്രൈവർ ജോലിക്ക് കിട്ടാനിടയുള്ള താരതമ്യേന കുറഞ്ഞ ശമ്പളവുമായിരിക്കും പലരേയും ഈ ജോലിയിൽ നിന്നും പിന്തിരിപ്പിച്ചത്. എന്നാലിപ്പോഴിതാ അത്തരം വണ്ടിപ്രാന്തൻമാർക്ക് സ്വപ്‌നതുല്യമായൊരു ജോലി വാഗ്ദാനം ചെയ്യുകയാണ് ടെസ്‌ല.

അവസരം. മണിക്കൂറിൽ 18 ഡോളർ (1480 രൂപ) മുതൽ 48 ഡോളർ (3950 രൂപ) വരെ ശമ്പളത്തിന് ഡ്രൈവർമാരെ തേടുകയാണ് ടെസ്‌ല. മൂന്നു മാസം നീളുന്ന ടെസ്റ്റ് ഡ്രൈവ് ജോലിയിൽ ശമ്പളത്തോടൊപ്പം നിരവധി ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് അമേരിക്കൻ വെബ്‌സൈറ്റുകൾ പറയുന്നത്. ഓസ്റ്റിൻ, ഡെൻവർ, ടെക്‌സസ്, കൊളറാഡോ, ബ്രൂക്ലിൻ, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലാണ് കമ്പനി ടെസ്റ്റ് ഡ്രൈവർമാരെ ക്ഷണിച്ചിരിക്കുന്നത്.

Advertising
Advertising

ക്ലീന്‍ ഡ്രൈവിങ് റെക്കോർഡും സുരക്ഷിതമായ ഡ്രൈവിങ് ശീലവും നാലുവർഷത്തെ ഡ്രൈവിങ് പരിചയവുമുള്ള ആർക്കും ഈ ജോലിക്കായി അപേക്ഷിക്കാം. ടെസ്ലയുടെ സെൽഫ് ഡ്രൈവിങ് സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിനായാണ് ടെസ്റ്റ് ഡ്രൈവ്. സെൽഫ് ഡ്രൈവിങ് സോഫ്റ്റ്വെയറിന്റെ ഉയർന്ന പതിപ്പും ഈ ടെസ്റ്റിലൂടെ പരീക്ഷിക്കും. ഈ ടെസ്റ്റ് ഡ്രൈവിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചായിരിക്കും ടെസ്ലയുടെ വരും കാല മോഡലുകൾ പുറത്തിറക്കുക. എന്നാൽ ടെസ്‌ലയുടെ ഏതെല്ലാം മോഡലുകളായിരിക്കും ഓടിക്കേണ്ടിവരികയെന്ന് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News