3000 ബിഎച്ച്പി കരുത്ത്, 108 കോടി രൂപ വില; വിപണിയെ ഞെട്ടിക്കാന്‍ അള്‍ട്രാകാര്‍ എത്തുന്നു

കാറിനുള്ള ബുക്കിങ് എസ് പി ഓട്ടമോട്ടീവ് ഉടന്‍ സ്വീകരിക്കും

Update: 2021-10-17 14:23 GMT
Editor : Dibin Gopan | By : Web Desk

ലോകത്തിലെ ആദ്യ അള്‍ട്രാകാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗ്രീക് സ്റ്റാര്‍ട് അപ് കമ്പനിയായ എസ് പി ഓട്ടമോട്ടീവ്. 3000 ബി എച്ച് പി കരുത്തോടെ എത്തുന്ന കാറിന് അലങ്കോലം എന്ന് അര്‍ഥം വരുന്ന കെയോസ് എന്ന തീര്‍ത്തും പ്രതീകാത്മകമായ പേരാണു കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്. കാറിനുള്ള ബുക്കിങ് എസ് പി ഓട്ടമോട്ടീവ് ഉടന്‍ സ്വീകരിക്കും.

നവംബര്‍ ഒന്നിന് കെയോസ് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്നാണു സൂചന. പിന്നാലെ കാറിനുള്ള ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങും. മികവിലും പ്രകടനക്ഷമതയിലുമൊക്കെ കെയോസിനു സമാനതകളില്ല എന്നതുകൊണ്ടുതന്നെ കാറിനോടുള്ള പ്രതികരണവും അഭൂതപൂര്‍വമാകുമെന്നാണ് കമ്പനി സ്ഥാപകന്‍ സ്‌പൈറോസ് പാനൊപൗളോസിന്റെ പ്രതീക്ഷ. പക്ഷേ ആവശ്യക്കാര്‍ എത്രയുണ്ടെങ്കിലും പരമാവധി പതിനഞ്ചോ ഇരുപതോ കാര്‍ മാത്രം നിര്‍മിച്ചു നല്‍കാനാണ് എസ് പി ഓട്ടമോട്ടീവിന്റെ പദ്ധതി.

Advertising
Advertising

കെയോസിനു കരുത്തേകുക നാലു ലീറ്റര്‍, ഇരട്ട ടര്‍ബോ, വി 10 എന്‍ജിനാവുമെന്ന് എസ് പി ഓട്ടമോട്ടീവ് വെളിപ്പെടുത്തിയിട്ടുണ്ട്. മധ്യത്തിലായി ഘടിപ്പിക്കുന്ന എന്‍ജിന്‍ രണ്ടു ട്യൂണിങ് സ്ഥിതികളില്‍ ലഭ്യമാവും. പരമാവധി 2,000 ബി എച്ച് പി കരുത്തും 3,000 ബി എച്ച് പി കരുത്തും.

സമാനതകളില്ലാത്ത കരുത്താണു കെയോസിലെ എന്‍ജിന്‍ സൃഷ്ടിക്കുന്നതെങ്കിലും ഇതു സാധാരണ റോഡില്‍ ഓടിക്കാനുള്ള കാര്‍ തന്നെയാണെന്നു പാനൊപൗളോസ് വ്യക്തമാക്കുന്നു. 2,000 ബി എച്ച് പി എന്‍ജിന്‍ സഹിതമെത്തുന്ന അടിസ്ഥാന വകഭേദത്തിന് 65 ലക്ഷം ഡോളര്‍ (എകദേശം 48.75 കോടി രൂപ) ആവും വില. 3000 ബി എച്ച് പി എന്‍ജിനോടെയെത്തുന്ന മുന്തിയ പതിപ്പിനു പ്രതീക്ഷിക്കുന്ന വില 1.44 കോടി ഡോളര്‍(അഥവാ 108 കോടി രൂപ) ആണ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News