വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്:  ബഹ്റൈന് അറബ് മേഖലയില്‍ മൂന്നാം സ്ഥാനം

റാങ്കിംഗിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് പോയന്‍റ് കൂടുതൽ  

Update: 2021-03-21 20:21 GMT

വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ അറബ് മേഖലയില്‍ ബഹ്റൈന് മൂന്നാം സ്ഥാനം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് പോയന്‍റ് കൂടി അന്താരാഷ്ട്ര തലത്തില്‍ 35 ാം സ്ഥാനമാണ് ഈ വര്‍ഷം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

യു.എന്നിന് കീഴിലുള്ള സുസ്ഥിര വികസന നെറ്റ് വര്‍ക്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് നേട്ടം വിശദമാക്കുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് 20 ആണ് വേള്‍ഡ് ഹാപ്പിനസ് ദിനമായി ആചരിക്കുന്നത്.

ദിനാചരണത്തിന്‍െറ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News