ബൊയ്കോട്ട് ബി.ബി.സി: ബി.ബി.സി ബഹിഷ്കരണ ആഹ്വാനവുമായി സംഘ് കേന്ദ്രങ്ങള്‍

ബി.ബി.സിയെ ബഹിഷ്‌കരിക്കുകയല്ല, പൂര്‍ണമായും വിലക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

Update: 2021-03-03 16:28 GMT

ബി.ബി.സിക്കെതിരെ ബഹിഷ്‌കരണ ക്യാമ്പയിനുമായി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍. ബി.ബി.സിയുടെ റേഡിയോ ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, അമ്മയേയും അവഹേളിച്ചുവെന്ന് പറഞ്ഞാണ് ബി.ബി.സിക്കെതിരെ ക്യാമ്പയിന്‍.

ബോയ്‌കോട്ട് ബി.ബി.സി എന്ന ഹാഷ് ടാഗോടെയാണ് സമൂഹമാധ്യമങ്ങളില്‍ ബി.ബി.സിക്കെതിരായ ബഹിഷ്‌കരണാഹ്വാനം. വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായ ടോക് ഷോക്കിടെ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരവും പ്രതിപാദിച്ചിരുന്നു. പരിപാടിക്കിടെ വിളിച്ച ഒരു പ്രേക്ഷകനാണ് മോദിക്കും, അമ്മക്കുമെതിരെ മോശം പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ട്വിറ്ററില്‍ ബി.ബി.സിക്കെതിരെ ഹാഷ് ടാഗുകള്‍ വന്നത്.

Advertising
Advertising

ബി.ബി.സി ഇന്ത്യാ വിരുദ്ധമാണെന്ന് ഒരുകൂട്ടം ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരെ ഗൂഡാലോചന നടത്തുന്ന ബി.ബി.സിയെ ബഹിഷ്‌കരിക്കുകയല്ല, പൂര്‍ണമായും വിലക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

Tags:    

Similar News