ബുംറയ്ക്ക് ഒടുവില്‍ മിന്നുകെട്ട്

അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Update: 2021-03-15 10:53 GMT

ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്ക് മാംഗല്യം. ഞായറാഴ്ചയാണ് താരം കായിക മത്സരങ്ങളുടെ അവതാരികയായ സഞ്ജന ഗണേശന്‍റെ കഴുത്തില്‍ മിന്നുകെട്ടിയത്.

ഗോവയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങായിയായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്‍റെ സ്വകാര്യതയുടെ ഭാഗമായി ചടങ്ങില്‍ പങ്കെടുക്കുന്നവരോട് മൊബൈല്‍ കൊണ്ടുവരരുതെന്ന് നിര്‍ദേശവും താരം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് വൈകുന്നേരം ബുംറ തന്നെയാണ് വിവാഹ ഫോട്ടോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. താരത്തിന്‍റെ വിവാഹത്തെ സംബന്ധിച്ച് നിരവധി ഗോസിപ്പുകളാണ് ആഴ്ചകളായി പരന്നത്.

Advertising
Advertising

Tags:    

Similar News