സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഫെഡിനെ ഉറ്റുനോക്കി നിക്ഷേപകര്‍
രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ കുറവുണ്ടായി. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വന്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 125 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 13,315 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. പവന്റെ വിലയില്‍ 1,000 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,06,520 രൂപയായാണ് പവന്റെ വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന്റെ വിലയില്‍ 100 രൂപയുടേയും പവന്‍േറതില്‍ 800 രൂപയുടേയും കുറവുണ്ടായി. ഗ്രാമിന്റെ വില 10,945 രൂപയായും പവന്‍േറത് 87,560 രൂപയായും കുറഞ്ഞു.
രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ കുറവുണ്ടായി. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 0.6 ശതമാനത്തിന്റെ കുറവുണ്ടായി. 4,138.32 ഡോളറായാണ് വില കുറഞ്ഞത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.4 ശതമാനം ഇടിഞ്ഞ് 4,149.90 ഡോളറായി കുറഞ്ഞു.
ബുധനാഴ്ച ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി യോഗത്തിന്റെ മിനുട്‌സ് പുറത്തുവരുന്നുണ്ട്. ജൂണ്‍ 16-17 തീയതികളില്‍ നടന്ന യോഗത്തിന്റെ മിനുട്‌സായിരിക്കും പുറത്ത് വരിക. ഇതില്‍ ഭാവിയിലെ പലിശനിരക്ക് സംബന്ധിച്ച് ചില നിര്‍ണായക സൂചനകള്‍ ഉണ്ടായേക്കും. ഇതിന് വേണ്ടി നിക്ഷേപകര്‍ ഇപ്പോള്‍ കരുതലെടുക്കുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.