കേരളത്തിലെ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

രാവിലെ സ്വര്‍ണവില ഈ മാസത്തെ കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു

Update: 2026-10-06 12:58 GMT

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 110 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,770 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 880 രൂപയുടെ വര്‍ധനയുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,160 രൂപയായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് 90 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,315 രൂപയായും പവന്‍േറത് 90,520 രൂപയായും ഉയര്‍ന്നു.

രാജ്യാന്തര വിപണിയിലും നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. 40 ഡോളറിന്റെ വര്‍ധനയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനുണ്ടായത്. 4170 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ സ്വര്‍ണത്തിന്റെ വ്യാപാരം. 1.03 ശതമാനം നേട്ടമാണ് സ്വര്‍ണത്തിനുണ്ടായത്.

Advertising
Advertising

യുഎസ് തൊഴില്‍ വിപണി ദുര്‍ബലമായെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെ ഒക്‌ടോബറില്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതകള്‍ ചുരുങ്ങി. ഇത് സ്വര്‍ണത്തിന് കരുത്താകുകയായിരുന്നു.

അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സൂചിക സെന്‍സെക്‌സ് 685 പോയിന്റ് മുന്നേറി. 73,067.81ലാണ് ക്ലോസ് ചെയ്തത്. ദേശീയ സൂചിക നിഫ്റ്റി 220 പോയിന്റ് നേട്ടത്തില്‍ 22,776 എന്ന നിലയില്‍ ക്ലോസ് ചെയ്തു. ക്രൂഡോയില്‍ വില കുറഞ്ഞതും പണപ്പെരുപ്പം പിടിവിട്ട് കുതിക്കില്ലെന്ന വിലയിരുത്തലുകളുമാണ് വിപണിക്ക് കരുത്തായത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News