ആര്‍ബിഐ പലിശനിരക്ക് വര്‍ധന; ഇഎംഐയില്‍ എന്ത് മാറ്റം വരുത്തും

25 ബേസിക് പോയിന്റിന്റെ അതായത് കാല്‍ ശതമാനത്തിന്റെ വര്‍ധനയാണ് പലിശനിരക്കില്‍ ആര്‍ബിഐ വരുത്തിയിരിക്കുന്നത്.

Update: 2026-10-07 06:14 GMT
കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് പുതിയ ഭവന പദ്ധതിയുമായി ഇപിഎഫ്ഒ

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തിന് ശേഷം വായ്പ പലിശനിരക്കില്‍ വര്‍ധന വരുത്തിയിരിക്കുകയാണ് ആര്‍ബിഐ. കാല്‍ ശതമാനത്തിന്റെ അതായത് 25 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് ആര്‍ബിഐ വരുത്തിയത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ഉയരുമെന്ന് ഉറപ്പായിട്ടുണ്ട്. ഇത് ഇഎംഐ ചെലവ് ഉയരുന്നതിലേക്ക് നയിക്കും. പലിശനിരക്ക് വര്‍ധന മൂലം ഇഎംഐയില്‍ എന്ത് മാറ്റമുണ്ടാകും.

50 ലക്ഷം രൂപക്ക് എത്ര അധികം ?

30 വര്‍ഷത്തെ കാലാവധിയില്‍ 50 ലക്ഷം രൂപയുടെ ഗാര്‍ഹിക വായ്പയാണ് എടുത്തിട്ടുള്ളതെങ്കില്‍ പൊതുമേഖല ബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ ഇഎംഐ 852 രൂപയും സ്വകാര്യ ബാങ്കില്‍ നിന്നാണ് വായ്പയെങ്കില്‍ ഇത് 867 രൂപയും വരെ ഉയരാം.

Advertising
Advertising

50 ലക്ഷം രൂപയുടെ ഭവനവായ്പ 30 വര്‍ഷത്തെ കാലാവധിയില്‍ 7.25 ശതമാനം പലിശനിരക്കില്‍ പൊതുമേഖല ബാങ്കില്‍ നിന്നെടുത്തു. ആര്‍ബിഐ വായ്പ പലിശനിരക്ക് ഉയര്‍ത്തിയതോടെ പലിശനിരക്ക് 7.25 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി ഉയര്‍ന്നു. എങ്കില്‍ 34,109 രൂപയുണ്ടായിരുന്ന ഇഎംഐ 34,961 രൂപയിലേക്ക് ഉയരും. പ്രതിമാസവര്‍ധന 852 രൂപയായിരിക്കും.

വായ്പ സ്വകാര്യബാങ്കില്‍ നിന്ന് 7.75 ശതമാനം നിരക്കിലാണ് എടുത്തിരിക്കുന്നതെങ്കില്‍ ആര്‍ബിഐ നടപടിയോടെ പലിശ എട്ട് ശതമാനമായി ഉയരും. ഇതോടെ 35,821ല്‍ നിന്ന് 36,688 ആയി ഇഎംഐ ഉയരും. ചെറിയ വര്‍ധനയാണ് ഇഎംഐയില്‍ വരുന്നതെങ്കിലും 30 വര്‍ഷത്തെ വായ്പ കാലയളവില്‍ ഇതൊരു വലിയ തുകയായി മാറും.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News