നമസ്‌തേ ലണ്ടൻ; ഇംഗ്ലണ്ടിലേക്ക് താമസം മാറി അംബാനി

ഭാവിയിൽ മുംബൈയിലും ലണ്ടനിലും മാറിമാറിയാകും അംബാനിയും കുടുംബവും താമസിക്കുകയെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു

Update: 2021-11-04 10:11 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ലണ്ടനിലെ സ്‌റ്റോക് പാർക്കിൽ ഈയിടെ വാങ്ങിയ ആഡംബര ബംഗ്ലാവിലേക്ക് താമസം മാറി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഭാവിയിൽ മുംബൈയിലും ലണ്ടനിലുമായി മാറിമാറിയാകും അംബാനിയും കുടുംബവും താമസിക്കുകയെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്തു. സ്‌റ്റോക് പാർക്കിലെ ബക്കിങ്ഹാം ഷെയറിൽ മുന്നൂറ് ഏക്കർ വിസ്തൃതിയുള്ള ബംഗ്ലാവാണ് കഴിഞ്ഞ ഏപ്രിലിൽ അംബാനി സ്വന്തമാക്കിയിരുന്നത്. 592 കോടി രൂപയാണ് ഇതിനായി മുടക്കിയത്. 


കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നതിനെ കുറിച്ച് അംബാനി കുടുംബം ചിന്തിച്ചതെന്ന് മിഡ് ഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയിലെ ആറ്റ്‌ലമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന അന്‍റീലിയ എന്ന വീടിലാണ് ഇപ്പോൾ അംബാനി താമസിക്കുന്നത്. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഗുജറാത്തിലെ ജാംനഗറിലായിരുന്നു ശതകോടീശ്വരനും  കുടുംബവും. റിലയൻസിന്റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജാംനഗർ. 

ലണ്ടനിലെ സ്റ്റോക് പാർക്ക്

'മുംബൈയിലേത് പോലെ കുത്തനെയുള്ള കെട്ടിടത്തിന് പകരം തുറസ്സായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് മാറാൻ അവർ ആഗ്രഹിക്കുന്നു' -എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോർട്ട് ചെയ്തത്. വാർത്തയുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസിന് ഇമെയിൽ വഴി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് പത്രം പറയുന്നു. 

സ്റ്റോക് പാർക്ക് ബംഗ്ലാവിന് അകത്തുള്ള ആഡംബര ഹോട്ടലിലെ പൂൾ

ഇത്തവണ അംബാനിയുടെ ദീപാവലി ആഘോഷവും സ്‌റ്റോക് പാർക്കിലെ ബംഗ്ലാവിലിരുന്നു. ഏറെക്കാലത്തിന് ശേഷം ആദ്യമായാണ് അംബാനി ദീപാവലി രാജ്യത്തിന് പുറത്ത് ആഘോഷിക്കുന്നത്. യുകെയിലെ വീട്ടിൽ ക്ഷേത്രം ഒരുക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുള്ള ശിൽപ്പിയാണ് മന്ദിറിലേക്ക് വേണ്ട ഗണേഷ, രാധാ-കൃഷ്ണ, ഹനുമാൻ വിഗ്രഹങ്ങൾ തയ്യാറാക്കുന്നത്. 

അംബാനിയുടെ മുംബൈയിലെ വീടായ അന്‍റീലിയ 

ബ്രിട്ടനിലെ പ്രധാനപ്പെട്ട കൺട്രി ക്ലബുകളിൽ ഒന്നാണ് അംബാനി സ്വന്തമാക്കിയിട്ടുള്ളത്. സെലിബ്രിറ്റികൾ അടക്കം ഒത്തുകൂടുന്ന പഞ്ചനക്ഷത്ര ഹോട്ടലും ഗോൾഫ് കോഴ്‌സും ഇതിലുണ്ട്. ജയിംസ് ബോണ്ടിന്റെ ഏറ്റവും വലിയ ഹോളിവുഡ് വിജയങ്ങളിലൊന്നായ ഗോൾഡ് ഫിംഗറും നെറ്റ്ഫ്‌ളിക്‌സിൽ തരംഗമായ ദ ക്രൗൺ സീരിസും ഉൾപ്പെടെ നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News