സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി കോടതി
2020 ഒക്ടബോര്‍ എട്ടിനാണ് ഭിമ കൊറേഗാവ് കേസില്‍ എന്‍.ഐ.എ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്യുന്നത്
അക്ടിവിസ്റ്റ് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ച് മുംബൈ പ്രത്യേക കോടതി. എല്‍ഗാര്‍ പരിഷത്ത് - മാവോ ബന്ധമാരോപിച്ച് തടവില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് പതിനഞ്ചിലേക്കാണ് കോടതി മാറ്റിവെച്ചത്.
കഴിഞ്ഞ അഞ്ച് മാസമായി തലോജ ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച്ച വിധി പുറപ്പെടുവിക്കാനിരിക്കെ, എന്‍.ഐ.എ പുതിയ രേഖകള്‍ കോടതയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതില്‍ മറുപടി നല്‍കാന്‍ സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. 2020 ഒക്ടബോര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത്.
തന്റെ എഴുത്തും അധസ്ഥിതര്‍ക്ക് വേണ്ടി താന്‍ നടത്തി വരുന്ന പ്രവര്‍ത്തികളും മുന്‍ നിര്‍ത്തി കേന്ദ്ര ഏജന്‍സികള്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നാണ് സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സ്വാമിക്കെതിരെ നക്‌സല്‍ ബന്ധങ്ങള്‍ സൂചിപ്പിക്കുന്ന വ്യക്തമായ തെളിവുകള്‍ ഉള്ളതായി എന്‍.ഐ.എ വാദിച്ചു.
2018 ജനുവരി ഒന്നിന് ഭിമ കൊറേഗാവ് വാര്‍ഷികത്തിനിടെ സംഭവിച്ച സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെയും അക്കദമീഷ്യരേയുമാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. പൂനെ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.