റമദാൻ തമ്പുകൾക്ക് ഇത്തവണയും അനുമതി ഉണ്ടാകില്ലെന്ന് ദുബൈ

കോവിഡ് വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം

Update: 2021-03-03 01:51 GMT

റമദാൻ തമ്പുകൾക്ക് ഇത്തവണയും അനുമതി ഉണ്ടാകില്ലെന്ന് ദുബൈ അധികൃതർ. കോവിഡ് വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യു.എ.ഇയിലെ മറ്റു എമിറേറ്റുകളും റമദാൻ തമ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയേക്കും എന്നാണ് സൂചന.

റമദാനിൽ പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി പള്ളികൾക്കോ വീടുകൾക്കോ മറ്റേതെങ്കിലും പൊതു സ്ഥലങ്ങൾക്കോ പുറത്ത് കൂടാരങ്ങൾ അനുവദിക്കില്ല. സാധാരണ റമദാനിൽ യു.എ.ഇയിലുടനീളം ചാരിറ്റബിൾ ഓർഗനൈസേഷനുകൾ, മനുഷ്യസ്‌നേഹികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ തമ്പുകൾ ഒരുക്കി ഇഫ്താറിന് സൗകര്യം ഏർപ്പെടുത്താറുണ്ട്. തമ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ റമദാനിൽ ഭക്ഷണ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നവർ കോവിഡ് -പ്രോട്ടോക്കോൾ കർശനമായി പാലിച്ചിരിക്കണമെന്നും അധികൃതർ നിർദേശിച്ചു. അംഗീകൃത അസോസിയേഷനുകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടായിരിക്കണം തുടർ നടപടികൾ.

സമൂഹത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സഹായം ഉറപ്പുവരുത്തുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായും ചാരിറ്റി ഓർഗനൈസേഷനുകളുമായും ദുബൈ ഔഖാഫ് വിഭാഗം ഏകോപനം നടത്തും.

Full View
Tags:    

Similar News