Writer - റസിൻ അബ്ദുൽ അസീസ്
razinab@321
കുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി ഉൽപാദന-ജല ശുദ്ധീകരണ കേന്ദ്രങ്ങളിലേക്ക് ആക്രമണം. സംഭവത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി ചേർന്ന് എമർജൻസി സംഘങ്ങൾ സ്ഥലത്തെത്തി നടപടികൾ തുടങ്ങിയതായി മന്ത്രാലയ വക്താവ് ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത് പറഞ്ഞു. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.