ഒലി പോപ്പിനെ പറന്നുപിടിച്ച കൊഹ്‍ലിയുടെ മിന്നല്‍ ക്യാച്ച്

കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ ഒലി പോപ്പിനെ സ്ലിപ്പില്‍ കൊഹ്‍ലി പറന്നു പിടിച്ചത്. 

Update: 2018-08-21 13:07 GMT

നോട്ടിങ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയപ്രതീക്ഷയിലാണ്. വിരാട് കൊഹ്‍ലിയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 352 റണ്‍സ് നേടിയതിന് ശേഷം ഫീല്‍ഡിങിന് ഇറങ്ങിയപ്പോഴാണ് നായകന്റെ മിന്നല്‍ ക്യാച്ച് പിറന്നത്.

കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ ഒലി പോപ്പിനെ സ്ലിപ്പില്‍ കൊഹ്‍ലി പറന്നു പിടിച്ചത്. ലോര്‍ഡ്സില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ സ്ലിപ്പില്‍ നിരവധി ക്യാച്ചുകള്‍ വിട്ടു കളഞ്ഞതിന്റെ പേരില്‍ പഴി കേള്‍ക്കുമ്പോഴാണ് നോട്ടിങ്ഹാമില്‍ ടീമിന് ഒന്നടങ്കം പ്രചോദനമായി നായകന്റെ മിന്നല്‍ ക്യാച്ച്. ഭുംറയുടെ ഓവറിലായിരുന്നു ഈ അവിശ്വസനീയ ക്യാച്ച് പിറന്നത്. ഓഫ് സ്റ്റംപിന്റെ പുറത്ത് ഭുംറ എറിഞ്ഞ പന്തില്‍ ബാറ്റ് വച്ച പോപ്പിന് പിഴച്ചു. എഡ്ജില്‍ ഉരഞ്ഞ പന്ത് തേഡ് സ്ലിപ്പിലേക്ക് വെടിയുണ്ട പോലെ പറഞ്ഞു. എന്നാല്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പന്തിലേക്ക് ചാടിയ കൊഹ്‍ലി, പോപ്പിനെ ഭദ്രമായി കൈകളിലൊതുക്കുകയായിരുന്നു.

Tags:    

Similar News