ഏഷ്യ കപ്പ്: പാകിസ്താന് 258 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടിയ അഫ്ഗാനിസ്താന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു

Update: 2018-09-21 13:40 GMT

അഫ്ഗാനിസ്താനെതിരെ പാകിസ്താന് 258 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്താന്‍ 257 റണ്‍സെടുത്തത്. അഫ്ഗാനിസ്താന് വേണ്ടി ഹഷ്മത്തുള്ള ഷഹീദി 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ 56 പന്തുകളില്‍ നിന്നും 67 റണ്‍സെടുത്തു.

പാകിസ്താന് വേണ്ടി ഹസന്‍ അലി ഒന്നും ഷഹീന്‍ അഫ്രിദി രണ്ടും മുഹമ്മദ് നവാസ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

Tags:    

Similar News