ബുംറയെ അനുകരിച്ച് അഞ്ചുവയസുകാരന്‍; കുട്ടിക്കാലം ഓര്‍മവന്നെന്ന് താരം

പാക്കിസ്ഥാനില്‍ നിന്നുള്ള അഞ്ച് വയസുകാരനാണ് ബുംറയുടെ ആക്ഷനില്‍ പന്തെറിയുന്നത്.

Update: 2018-10-21 10:37 GMT

മറ്റു ബൗളര്‍മാരെപ്പോലയല്ല, ബൗളിങ് ആക്ഷനില്‍ വ്യത്യസ്തനാണ് ഇന്ത്യയുടെ പേസര്‍ ജസ്പ്രീത് ബുംറ. ഈ ആക്ഷന്‍ തന്നെയാണ് താരത്തിന്റെ ഫോമിന്റെ കാരണങ്ങളിലൊന്നെന്ന് ക്രിക്കറ്റ് നിരിക്ഷകര്‍ അഭിപ്രായപ്പെടുകയുണ്ടായി. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ബുംറക്ക് വിശ്രമമാണ്. എന്നാല്‍ ബുംറ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തരംഗമാവുകയാണ് ഒരു അഞ്ച് വയസുകാരനിലൂടെ. അതും താരത്തിന്റെ ബുദ്ധിമുട്ടേറിയ ആക്ഷന്‍ അനുകരിച്ച്. പാകിസ്ഥാനില്‍ നിന്നുള്ള അഞ്ച് വയസുകാരനാണ് ബുംറയുടെ ആക്ഷനില്‍ പന്തെറിയുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.മാത്രമല്ല ഈ വീഡിയോ ബുംറ തന്റെ ട്വിറ്റര്‍ എക്കൌണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു. വീഡിയോ കണ്ടപ്പോള്‍ തന്റെ കുട്ടിക്കാലം ഓര്‍മവന്നെന്നും താരം കുറിച്ചു.

Advertising
Advertising

Tags:    

Similar News