കോഹ്‍ലിയെ ചിലര്‍ അനാവശ്യമായി വേട്ടയാടുകയാണെന്ന് മുഹമ്മദ് കെയ്ഫ്

‘ഒരു പ്രത‍്യേക സന്ദർഭത്തിൽ കോഹ്‍‍‍‍‍‍‍ലി പറഞ്ഞ കാര്യങ്ങൾ ആളുകൾ അവരുടെ താൽപര്യത്തിന് അനുസരിച്ച് വളച്ചൊടിക്കുകയാണ്’

Update: 2018-11-09 14:57 GMT

ട്വിറ്ററിലെ ഒരു ക്രിക്കറ്റ് ആരാധകന് വെെകാരികമായി മറുപടി കൊടുത്തതു കാരണം, വിമർശനങ്ങൾക്കും, ട്രോളുകൾക്കും ഇരയാക്കപ്പെട്ട ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക് പിന്തുണയുമായി മുൻ താരം മുഹമ്മദ് കെയ്ഫ്. വിരാട് കോഹ്‍ലിയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നാണ് കെയ്ഫ് തന്റെ ട്വിറ്റർ സന്ദേശത്തിലൂടെ പറഞ്ഞത്.

ഒരു പ്രത‍്യേക സന്ദർഭത്തിൽ കോഹ്‍‍‍‍‍‍‍ലി പറഞ്ഞ കാര്യങ്ങൾ ആളുകൾ അവരുടെ താൽപര്യത്തിന് അനുസരിച്ച് വളച്ചൊടിക്കുകയാണ്. ഓരോരുത്തരുടെയും അജണ്ടക്കായി അദ്ദേഹത്തെ വേട്ടയാടുകയാണ്. ദേശിയ-അന്തർദേശിയ രംഗങ്ങളിൽ വളരെ ആദരിക്കപ്പെടുന്ന താരമാണ് കോഹ്‍‍ലി. അദ്ദേഹത്തെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കെയ്ഫ് പറഞ്ഞു.

Advertising
Advertising

നേരത്തെ, കോഹ്‍‍ലി അമിതപ്രാധാന്യം ലഭിച്ച ബാറ്റ്‌സ്മാനാണെന്നും, ഇന്ത്യന്‍ കളിക്കാരുടെ ബാറ്റിങിനെക്കാള്‍ ഇംഗ്ലീഷ്, ആസ്‌ട്രേലിയന്‍ കളിക്കാരുടെ ബാറ്റിങാണ് ഇഷ്ടപ്പെടമെന്നും പറഞ്ഞ ഒരാളോട് മറ്റു രാജ്യങ്ങളിലെ കളിക്കാരെയാണ് കൂടുതൽ ഇഷ്ടമെങ്കിൽ താങ്കള്‍ ഇന്ത്യയിൽ ജീവിക്കുന്നതിൽ അർഥമില്ലെന്നായിരുന്നു കോഹ്‍‍ലി മറുപടി പറഞ്ഞത്.

Tags:    

Similar News