‘മിസ്റ്റര്‍ പന്ത്, ഇത് ടി20 അല്ല, ടെസ്റ്റ് ആണ്’
അഡ്‌ലയ്ഡ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി റിഷബ് പന്ത്
അഡ്‌ലയ്ഡ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി റിഷബ് പന്ത്. 16 പന്തില്‍ 28 റണ്‍സ് കണ്ടെത്തിയ താരം നാല് ബൗണ്ടറിയും ഒരു സിക്‌സറും കണ്ടെത്തി. അതുവരെ മികച്ച ഫോമില്‍ പന്തെറിഞ്ഞ സ്പിന്നര്‍ നഥാന്‍ ലയോണിനെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുകയായിരുന്നു പന്ത്. ലയോണ്‍ എറിഞ്ഞ 96ാം ഓവറില്‍ സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടെ പതിനെട്ട് റണ്‍സാണ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നേടിയത്.
അതില്‍ ഹാട്രിക് ബൗണ്ടറിയും ഉള്‍പ്പെടും. എന്നാല്‍ അതെ ലയോണിന്റെ പന്തില്‍ തന്നെ പന്ത് പുറത്താവുകയും ചെയ്തു എന്നത് വേറെകാര്യം. പുജാരയും രോഹിത് ശര്‍മ്മയും പുറത്തായതിന് ശേഷമാണ് പന്ത് ക്രീസിലെത്തിയത്. വന്നപാടെ പന്ത് പതിവ് പോലെ അടിതുടങ്ങുകയും ചെയ്തു. ഏതായാലും പന്തിന്റെ ഈ അതിവേഗ ഇന്നിങ്‌സില്‍ പലരും ട്വിറ്ററില്‍ അല്‍ഭുതം രേഖപ്പെടുത്തി. അതിലൊരു കമന്റായിരുന്നു മിസ്റ്റര്‍ പന്ത്, ഇത് ടി20 അല്ല, ടെസ്റ്റ് ആണെന്ന്.
Somebody tell this bloke, Rishabh Pant, that its a Test Match & not a T20 ! 🤦🏻♂️ #INDvAUS
— Ranil Sharma (@Ranil__Sharma) December 9, 2018
4 4 4 6
— cricket.com.au (@cricketcomau) December 9, 2018
OUT
No shortage of entertainment in the battle between Lyon and Pant after lunch!#AUSvIND | @Toyota_Aus pic.twitter.com/8yMqsnN3oQ
What could have been a 375 run target turned out to be just about 300 plus thanks to #RohitSharma who got out for one and #RishabhPant who batted thinking it was an ODI. Most disappointing. #INDvsAUS #INDv
— Biswadeep Ghosh (@biswadeepg) December 9, 2018