രവീന്ദ്ര ജഡേജയെ പുറത്തിരുത്തിയത് തെറ്റായിപ്പോയെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മെെക്കല്‍ വോന്‍

ഇത് അഞ്ചാം തവണയാണ് ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറില്ലാതെ ഇന്ത്യ കളത്തിലിറങ്ങുന്നത്

Update: 2018-12-14 09:36 GMT

ആസ്ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ പ്ലെയിംഗ് ഇലവനിൽ നിന്ന് രവീന്ദ്ര ജഡേജയെ മാറ്റി നിർത്തിയതിനെ വിമർശിച്ച് മുൻ ഇംഗ്ലീഷ് നായകൻ മെെക്കൽ വോൻ. താരത്തെ ഉൾപ്പെടുത്താതത് വഴി വലിയ മണ്ടത്തരമാണ് ടീം ഇന്ത്യ ചെയ്തതെന്ന് വോൻ പറഞ്ഞു. പേസിനെ തുണക്കുന്ന പെർത്തിലെ പിച്ചിൽ നാല് പേസ് ബൌളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. പരിക്ക് മൂലം രോഹിത്ത് ശർമയും, അശ്വിനും പുറത്തിരുന്നപ്പോൾ, ഹനുമാ വിഹാരിക്കും, ഉമേഷ് യാദവിനും ടീമിലിടം ലഭിച്ചു.

ജഡേജയെ മാറ്റി നിർത്തിയത് ആസ്ത്രേലിയക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളത്. ഇത് അഞ്ചാം തവണയാണ് ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറില്ലാതെ ഇന്ത്യ കളത്തിലിറങ്ങുന്നത്. മികച്ച ഒരു സ്പിന്നര്‍ എന്നതുപോലെ തന്നെ, എട്ടാം പൊസിഷനില്‍ ബാറ്റു വീശാന്‍ കഴിവള്ള താരമായിരുന്നു ജഡേജ. വിരാട് കോഹ്‍‍ലിയുടെ തീരുമാനം ഞെട്ടിച്ചെന്ന് പറഞ്ഞ വോൻ ഒരുപടി കൂടി കടന്ന്, മത്സരം ആസ്ത്രേലിയ വിജയിക്കാനാണ് സാധ്യതയെന്നും പറഞ്ഞു.

Advertising
Advertising

ടോസ് നഷ്ടമായ ഇന്ത്യ ബൗൾ ചെയ്യാൻ അയക്കപ്പെടുകയായിരുന്നു. പെർത്തിൽ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, ആദ്യം ദിനം ബൗൾ ചെയ്യുന്നത് പ്രശ്നമുള്ള കാര്യമല്ലെന്ന് ടോസിന് ശേഷം കോഹ്‍‍ലി പറയുകയുണ്ടായി. കഴിഞ്ഞ കളി വിജയിച്ചതിലെ ആത്മവിശ്വാസം കൂടെയുണ്ട് പക്ഷേ, സ്കോറിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളി ജയിച്ച ഇന്ത്യ 1-0 ന് മുന്നിലാണ്.

Tags:    

Similar News