10,000 റണ്‍സ് ക്ലബില്‍ ഇടം പിടിച്ച് മഹേന്ദ്ര സിങ് ധോണി
നിലവിൽ 13 താരങ്ങള്‍ ഈ അതുല്യ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്
ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് തികക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി ധോണി. കരിയറിനുള്ളിൽ 10,000 റൺസ് തികക്കുക എന്നത് അമൂല്യമായ നേട്ടമാണ്. ക്രികറ്റിന്‍റെ ഓർമകളിൽ എന്നും നിലനിൽക്കുന്ന ഏതാനും കളിക്കാർക്കു മാത്രമാണ് 10,000 റണ്‍സ് തികക്കാനായിട്ടുള്ളൂ. നിലവിൽ 13 താരങ്ങള്‍ ഈ അതുല്യ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. അതിൽ അഞ്ച് താരങ്ങളും ഇന്ത്യക്കാരാണ്. സച്ചിൻ, കുമാർ സംഗക്കാര, റിക്കി പോണ്ടിംഗ്, സനത് ജയസൂര്യ, മഹേല ജയവർധന, ഇൻസിമാമുൽ ഹഖ്, ജാക്വിസ് കാലിസ്, സൗരവ് ഗാഗുലി, രാഹുൽ ദ്രാഡ്, ബ്രയാൻ ലാറ, ദിൽഷൻ, വിരാട് കോഹ്‍ലി എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയവര്‍. എന്നാൽ ഈ നേട്ടം കരസ്ഥമാക്കിയവരിൽ നിലവിൽ കളിക്കുന്നത് കോഹ്‍ലിയും ധോണിയും മാത്രമാണ്.
ആ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍
സച്ചിൻ ടെണ്ടുൽക്കർ
സച്ചിൻ ടെണ്ടുൽക്കർ, ക്രിക്കറ്റിന്റെ ദൈവം എന്ന് അറിയപ്പെടുന്ന അതുല്യ പ്രതിഭ. 2001ൽ തന്റെ 259ാമത്തെ ഇന്നിംഗ്സിലാണ് താരം ഈ നേട്ടം കരസ്ഥമാക്കുന്നത്. 23 വര്‍ഷത്തെ തന്‍റെ നീണ്ട കരിയറിനുള്ളില്‍ 18,426 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട് സച്ചിന്‍.
സൗരവ് ഗാഗുലി
സൗരവ് ഗാഗുലിയാണ് 10000 തികച്ച അടുത്ത ഇന്ത്യൻ താരം. ഇന്ത്യകണ്ട എന്നത്തേയും നല്ല ക്യാപ്റ്റന്മാരിലൊരാളായിരുന്നു ഗാംഗുലി. തന്റെ 15 കൊല്ലത്തെ ഏകദിന കരിയറിനുള്ളിൽ 11,363 റൺസ് അടിച്ചുകൂട്ടിയ താരമാണ് ഗാഗുലി.
രാഹുൽ ദ്രാവിഡ്
ഇന്ത്യൻ ബാറ്റിംങ് മതിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഹുൽ ദ്രാവിഡ് പത്ത് ടെസ്റ്റ് രാജ്യങ്ങളിലും സ്വെഞ്ചറി തികക്കുന്ന ആദ്യത്തെയും ഏക താരവുമാണ്. തന്റെ 15 കൊല്ലത്തെ ഏകദിന കരിയറിനുള്ളിൽ 10,889 റൺസ് നേടിയിട്ടുണ്ട് ദ്രാവിഡ്.
വിരാട് കോഹ്‍ലി
ഏറ്റവും വേഗമേറിയ 10,000 റൺസ് സ്വന്തമാക്കുന്ന താരമായി മാറിയത് ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ്. 259 മത്സരങ്ങളെന്ന സച്ചിന്റെ റെക്കോർഡാണ് 205 കളികൾക്കുള്ളിൽ 10000 തികച്ച് കോഹ്‍ലി തിരുത്തിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായിരുന്നു കോഹ്‍ലി.
മഹേന്ദ്ര സിങ് ധോണി
ഇന്ത്യയുടെ എന്നത്തേയും നല്ല അക്രമണ ബാറ്റിംഗ് താരം ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണിയാണ് ഈ നേട്ടം കരസ്ഥമാക്കിയ മറ്റൊരു ഇന്ത്യൻ താരം. ആസ്ട്രേലിയക്കെതിരായ സിഡ്നി ഏകദിനത്തിലാണ് ധോണി ഈ നേട്ടം കരസ്ഥമാക്കുന്നത്.