വെള്ളം കുടിച്ച് കിവികള്‍; ഇന്ത്യ ശക്തമായ നിലയില്‍
രോഹിത്തിനും ശിഖര്‍ ധവാനും അര്‍ദ്ധ സെഞ്ച്വറി
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 30 ഓവറുകൾ പിന്നിടുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 178 എന്ന നിലയിലാണ്. ബാറ്റിംഗ് ഓപ്പൺ ചെയ്ത ശിഖർ ധവാനും രോഹിത്ത് ശർമ്മയും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ന്യൂസിലാന്‍ഡ് ബൌളിംഗ് പടയെ തലങ്ങും വിലങ്ങും പായിച്ച ഇന്ത്യ കൂറ്റന്‍ സ്കോറിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്.
ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെക്കുന്ന തരത്തിലായിരുന്നു ഓപ്പണർമാർ ബാറ്റു വീശിയത്. കിവീസ് ബൗളർമാർക്ക് ഒരു തരത്തിലും അവസരം നൽകാതിരുന്ന ധവാൻ-രോഹിത്ത് സഖ്യം ആദ്യ വിക്കറ്റിൽ 154 റൺസാണ് സ്കോർ ബോർഡിൽ കൂട്ടി ചേർത്തത്. 87 റൺസെടുത്ത രോഹിത്ത് ഫെർഗൂസന്റെ ബോളിൽ ഗ്രാൻഡ്ഹോമിന് പിടി കൊടുത്ത് മടങ്ങിയപ്പോൾ, ടോം ലാഥന് പിടികൊടുത്താണ് ധവാൻ മടങ്ങിയത്. ട്രെന്റ് ബോൾട്ടിനായിരുന്നു വിക്കറ്റ്.