ബെന്‍ സ്റ്റോക്സിന്‍റെ ജേഴ്സിയില്‍ വികാസ് കുമാറിന്‍റെ പേര്; കാരണം ഇങ്ങനെ.....

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി ആവരുടെ പേരുകളാണ് ഇംഗ്ലണ്ട് താരങ്ങള്‍ ജഴ്സിയില്‍ ചേര്‍ത്തത്

Update: 2020-07-10 13:29 GMT

വെസ്റ്റിന്‍ഡീസിനെതിരായുള്ള ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പരിശീലനത്തിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍സ്റ്റോക്സിന്‍റെ ജേഴ്സിയില്‍ ഒരു ഇന്ത്യക്കാരന്‍റെ പേര്. ഇംഗ്ലണ്ട് നായകന്‍റെ ജേഴ്സിയില്‍ മാത്രമല്ല ടീമംഗങ്ങളുടെ ജേഴ്സിയിലും വ്യതസ്ത പേരുകള്‍. ഇംഗ്ലണ്ട് ബോളര്‍ ജയിംസിന്‍റെ ജഴ്സിയില്‍ ടോം ഫീല്‍ഡ്, ജോഫ്ര ആർച്ചറിന്‍റെ ജഴ്സിയിലാകട്ടെ ജോ വീറ്റ്‍ലി. ഒടുവില്‍ കൌതുകം പൂണ്ട ആരാധകര്‍ക്ക് മറുപടിയുമായ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും മറുപടി വന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി ആവരുടെ പേരുകളാണ് ഇംഗ്ലണ്ട് താരങ്ങള്‍ ജഴ്സിയില്‍ ചേര്‍ത്തത്.

Advertising
Advertising

കോവിഡ് മഹാമാരി ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച രാജ്യങ്ങളിലൊന്നായ ബ്രിട്ടനിൽ, ആരോഗ്യ പ്രവർത്തകർ നടത്തിയ ചെറുത്ത് നില്‍പ്പിനെയും പോരാട്ടത്തെയും ആദരിച്ചുകൊണ്ടാണ് പരിശീലന ജഴ്സികളിൽ അവരുടെ പേരു ചേർക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.

Tags:    

Similar News