കാര്യവട്ടത്ത് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ്; ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടും

ട്വൻറി 20 ലോകകപ്പിനുശേഷം ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്​സ്​ചർ ബിസിസിഐ​ പുറത്തുവിട്ടു

Update: 2021-09-19 15:55 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ്​ സ്​റ്റേഡിയത്തിലേക്ക്​ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ്​ തിരിച്ചെത്തുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയിൽ നടക്കുന്ന വെസ്റ്റിന്‍ഡീസുമായുള്ള ടി20 പരമ്പരയ്ക്കു വേദിയാകുന്ന സ്റ്റേഡിയങ്ങളുടെ പട്ടികയിലാണ് കാര്യവട്ടവും ഇടംപിടിച്ചത്. ട്വൻറി 20 ലോകകപ്പിനുശേഷം ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്​സ്​ചർ ഇന്നാണ് ബിസിസിഐ​ പുറത്തുവിട്ടത്​. വിന്‍ഡീസിനു പുറമെ ന്യൂസിലാൻഡ്​, ശ്രീലങ്ക, ​ദക്ഷിണാഫ്രിക്ക​ ടീമുകളും​ ഇന്ത്യയിൽ പര്യടനത്തിനെത്തുന്നുണ്ട്.

മൂന്ന്​ വീതം ഏകദിനങ്ങളും ടി20കളുമാണ്​ വെസ്റ്റിന്‍ഡീസുമായുള്ളത്. ഫെബ്രുവരി 20ന്​ നടക്കുന്ന അവസാന ടി20 മത്സരത്തിനാണ്​ കാര്യവട്ടം സ്​റ്റേഡിയം വേദിയാകുന്നത്. ആദ്യ ടി20 ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാം മത്സരം 18ന് വിശാഖപട്ടണത്തും നടക്കും. ഏകദിനങ്ങള്‍ക്ക് അഹമ്മദാബാദ് (ഫെബ്രുവരി ആറ്), ജയ്പൂര്‍ (ഫെബ്രുവരി ഒന്‍പത്), കൊല്‍ക്കത്ത (ഫെബ്രുവരി 12) നഗരങ്ങളും വേദിയാവും.

2019ലാണ് അവസാനമായി കാര്യവട്ടം സ്റ്റേഡിയം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായത്. 2019 ഡിസംബർ എട്ടിന്​ നടന്ന ടി20 മത്സരത്തില്‍ വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഒരു ഏകദിനവും രണ്ട്​ ട്വൻറികളും അടക്കം​ ഇതുവരെ മൂന്ന്​ മത്സരങ്ങളാണ്​ കാര്യവട്ടം സ്​റ്റേഡിയത്തിൽ അരങ്ങേറിയത്​.

ഫെബ്രുവരിയില്‍ ശ്രീലങ്കയും ഇന്ത്യന്‍ പര്യടനത്തിനെത്തുന്നുണ്ട്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് ശ്രീലങ്ക ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി 25ന് ബംഗളൂരുവിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മാര്‍ച്ച് അഞ്ച് മുതല്‍ മൊഹാലിയില്‍ നടക്കും. മാര്‍ച്ച് 13ന് ആദ്യ ടി20യ്ക്കും മൊഹാലി വേദിയാകും. രണ്ടാം ടി20 ധര്‍മശാലയിലും (മാര്‍ച്ച് 15), മൂന്നാം മത്സരം ലഖ്‌നൗ(മാര്‍ച്ച് 18)വിലും നടക്കും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News