42കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ 'കാമപൂർത്തീകരണം'; 23കാരൻ അറസ്റ്റിൽ

വീടിനടുത്തുള്ള തോട്ടിൽ കുളിക്കാൻ പോയ സമയത്തായിരുന്നു യുവാവിന്റെ ക്രൂരകൃത്യം

Update: 2022-09-12 16:22 GMT
Editor : Shaheer | By : Web Desk

ഗുവാഹത്തി: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തെ ഭോഗിച്ച സംഭവത്തിൽ 23കാരൻ അറസ്റ്റിൽ. അസമിലെ ഉദൽഗുരി ജില്ലയിലാണ് യുവാവിന്റെ ക്രൂരകൃത്യം.

കഴിഞ്ഞ ആഗസ്റ്റ് 25നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിനടുത്തുള്ള തോട്ടിൽ കുളിക്കാൻ പോയതായിരുന്നു യുവതി. ഈ സമയത്താണ് ഇവിടെയെത്തിയ യുവാവ് മാരകായുധം കൊണ്ട് ഇവരെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹത്തിൽ കാമാസക്തി തീർക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ തോട്ടിനരികിൽ മരിച്ച നിലയിൽ പിന്നീട് നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

ശരീരം വികൃതമായ നിലയിലായിരുന്നു. 'അതിമാനുഷ ശക്തികളു'ടെ സ്വാധീനത്തിൽപെട്ടാണ് യുവതിയുടെ മരണമെന്ന തരത്തിൽ നാട്ടിൽ അഭ്യൂഹങ്ങളും പരന്നു. ഇതോടെ അന്വേഷണത്തിനൊന്നും നിൽക്കാതെ ഭർത്താവും മറ്റു കുടുംബാംഗങ്ങളും മൃതദേഹം അടക്കം ചെയ്യുകയായിരുന്നു.

Advertising
Advertising

എന്നാൽ, പിന്നീടാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ച് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കുഴിമാടത്തിൽനിന്ന് മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ഇതിനിടയിലാണ് യുവാവ് പൊലീസിൽ കീഴടങ്ങിയത്. കുറ്റസമ്മതം നടത്തിയ ഇയാൾ നടന്ന സംഭവങ്ങളെല്ലാം പൊലീസിനോട് വിവരിക്കുകയും ചെയ്തു.

കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി യുവാവിനെതിരെ കേസെടുത്തു. നിലവിൽ പ്രതിയെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണത്തിന്റെ വിശദാംശങ്ങൾ വ്യക്തമാകൂവെന്ന് ഉദൽഗുരി പൊലീസ് സുപ്രണ്ട് സുപ്രിയ ദാസ് പറഞ്ഞു. എന്നാൽ, വിശദമായ അന്വേഷണം നടത്തി കൊലപാതകത്തിന്റെ ചുരുളഴിക്കുമെന്നും ദുരൂഹതകൾ നീക്കുമെന്നും അവർ അറിയിച്ചു.

രണ്ട് പെൺമക്കളുടെ അമ്മയാണ് കൊല്ലപ്പെട്ട യുവതി. പ്രതി കൂലിത്തൊഴിലാളിയുമാണ്.

Summary: Youth kills 42-year-old woman, has sex with corpse in Udalguri, Assam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News