മദ്യലഹരിയിൽ മകനെ അടിച്ചുകൊന്ന പിതാവ് സ്വയം ജീവനൊടുക്കി

പിതാവായ ബാബു നായികാണ് മദ്യം കഴിച്ചുവന്ന് പ്രായപൂർത്തിയാകാത്ത മകൻ സാത്വികിനെ അടിച്ചുകൊലപ്പെടുത്തിയത്

Update: 2021-06-24 14:10 GMT

കർണാടകയിൽ മദ്യലഹരിയിലായിരുന്ന പിതാവ് മകനെ അടിച്ചുകൊന്ന ശേഷം സ്വയം ജീവനൊടുക്കി. ദക്ഷിണ കന്നഡയിലെ പുഞ്ചാൽക്കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പിതാവായ ബാബു നായികാണ് മദ്യം കഴിച്ചുവന്ന് പ്രായപൂർത്തിയാകാത്ത മകൻ സാത്വികിനെ അടിച്ചുകൊലപ്പെടുത്തിയത്. ശേഷം ഇയാൾ സ്വയം ജീവനൊടുക്കുകയായിരുന്നു.

ബാബു നായിക്കിന്‍റെ ഭാര്യ സുഗന്ധിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥിരമായി മദ്യപിക്കുന്നയാളായിരുന്നു ബാബു നായിക്കെന്ന് സുഗന്ധി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യാറുണ്ടെന്നും ഇവർ പറഞ്ഞു. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News