കുവൈത്തില്‍ പുകയില ഉത്പന്നങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി

Update: 2023-11-23 02:26 GMT
Advertising

കുവൈത്തില്‍ പുകയില ഉത്പന്നങ്ങൾ വൻ തോതിൽ ഒളിച്ചു കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനല്‍ വഴി കടത്താന്‍ ശ്രമിച്ച പുകയിലയുടെ വലിയ ശേഖരമാണ് കസ്റ്റംസ് വെയർഹൗസ് ഡയറക്ടർ മുഹമ്മദ് ഗരീബ് അൽ സെയ്ദി,നാസർ അൽ ദൽമാനി എന്നിവരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.

വസ്‌ത്രങ്ങളും മറ്റു വസ്തുക്കള്‍ക്കിടയില്‍ കണ്ടെയ്നറില്‍ ഒളിച്ചുകടത്താനായിരുന്നു ശ്രമം. വിശദമായി നടത്തിയ പരിശോധനയിൽ പുകയില പിടികൂടുകയായിരുന്നുവെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. ചരക്ക് ഇറക്കുമതി ചെയ്തയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News