പൊലീസിന് നേരെ ബോംബെറിഞ്ഞ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു
പോക്സോ കേസിൽ പ്രതിയായ സന്തോഷാണ് കഴക്കൂട്ടം പൊലീസിന് നേരെ ബോംബെറിഞ്ഞത്
Update: 2021-02-28 02:50 GMT
തിരുവനന്തപുരത്ത് പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ ശേഷം പ്രതി രക്ഷപ്പെട്ടു. പോക്സോ കേസിൽ പ്രതിയായ സന്തോഷാണ് കഴക്കൂട്ടം പൊലീസിന് നേരെ ബോംബെറിഞ്ഞത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം കൊണ്ടുപോയി പീഡിപ്പിക്കുന്നു എന്ന സന്തോഷിന്‍റെ മുന്‍ഭാര്യയുടെ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ എത്തിയത്. പൊലീസിനെ കണ്ട പ്രതി നാടൻ ബോംബ് വലിച്ചെറിഞ്ഞ ശേഷം വീടിന്‍റെ മതിൽ ചാടി ഓടുകയായിരുന്നു. പൊലീസ് പിൻതുടർന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. നിരവധി അടിപിടി കേസുകളിലും പ്രതിയായ ഇയാൾക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി