കീഴടക്കിയത് 19 സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകൾ; നേട്ടത്തിന് പിന്നിലെ തന്ത്രങ്ങൾ പറഞ്ഞ് 23കാരി, താരമായി ചാരു

അംഗീകാരമായി രാഷ്ട്രപതിയിൽ നിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങും

Update: 2026-06-16 10:39 GMT

അച്ചടക്കത്തോടെയുള്ള തയാറെടുപ്പും ആത്മ സമർപ്പണവും അസാധാരണമായ ലക്ഷ്യങ്ങൾ നേടാൻ എങ്ങനെ സഹായിക്കുമെന്നതിന് ഉദാഹരണമാണ് ഛത്തീസ്ഗഢിൽ നിന്നുള്ള ചാരു പാണ്ഡെ. കേന്ദ്ര സർക്കാർ നടത്തുന്ന മത്സര പരീക്ഷാ ലോകത്തൂടെയുള്ള ദീർഘവും ദൃഢനിശ്ചയവുമായ യാത്രയെക്കുറിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ വാർത്തയിൽ ഇടംപിടിക്കുന്നത്.

സ്ഥിരതയുള്ള ഒരു സർക്കാർ ജോലിയെങ്കിലും നേടിയെടുക്കുക എന്ന ലളിതമായ ലക്ഷ്യത്തോടെ, റായ്പൂർ സ്വദേശിനിയായ ചാരു പാണ്ഡെ സർക്കാർ ജോലികൾക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത്. വർഷങ്ങൾക്കൊണ്ട് അവർ എസ്എസ്സി സി.ജി.എൽ (SSC CGL), സിഎച്ച്എസ്എൽ (CHSL), എംടിഎസ് (MTS) എന്നിവയുൾപ്പെടെയുള്ള വിവിധ പരീക്ഷകളിലും, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷകളിലും, എസ്ബിഐ (SBI), ഐബിപിഎസ് (IBPS) പരീക്ഷകളും എഴുതി. പല തവണയായുള്ള നിരന്തര പരിശ്രമങ്ങളിലൂടെ 19 കേന്ദ്ര സർക്കാർ പരീക്ഷകളാണ് അവർ പാസായത്.

Advertising
Advertising

ഛത്തീസ്ഗഡിലെ ടിൽഡ-നിയോറയിൽ ഒരു ചെറിയ പട്ടണത്തിൽ നിന്ന് ദേശീയ അംഗീകാരങ്ങൾ നേടുന്നതുവരെയുള്ള അവരുടെ യാത്ര, ഇന്ത്യയിലുടനീളം മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന എണ്ണമറ്റ യുവാക്കൾക്ക് പ്രചോദനമാണ്. നേട്ടത്തിനുള്ള അംഗീകാരമായി, സ്വാതന്ത്ര്യദിനാഘോഷ വേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഈ 23കാരിയെ സ്വർണ മെഡൽ നൽകി ആദരിക്കും.

ഹേംചന്ദ് യാദവ് സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി ചാരുവിൻ്റെ സ്കൂൾ വിദ്യാഭ്യാസം സ്വന്തം നാട്ടിൽ തന്നെയായിരുന്നു. ബിരുദ പഠനത്തിനിടയിൽ തന്നെ, ചാരു മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ തുടങ്ങി. അച്ചടക്കമുള്ള പഠന രീതിയും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തയ്യാറെടുപ്പും വിജയത്തിലേക്ക് നയിച്ചു. നിലവിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ചെന്നൈ ഓഫീസിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ് ചാരു.

വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അവരുടെ പാത. പ്രാരംഭ ഘട്ടത്തിൽ അവൾക്ക് തിരിച്ചടികൾ നേരിടേണ്ടിവന്നു, കൂടാതെ നിരവധി പരീക്ഷകളിൽ സെലക്ഷൻ നേടാനും തുടക്കത്തിൽ കഴിഞ്ഞില്ല. പരാജയങ്ങളെ യാത്രയുടെ അവസാനമായി കാണുന്നതിനുപകരം പഠിക്കാനും മെച്ചപ്പെടുത്താനുമുള്ള അവസരങ്ങളായി കാണണമെന്നാണ് ചാരു പറയുന്നത്. വിഷയാടിസ്ഥാനത്തിലുള്ള ആസൂത്രണം, പതിവ് മോക്ക് ടെസ്റ്റുകൾ, സ്വയം വിലയിരുത്തൽ എന്നിവയും അച്ചടക്കമുള്ള തയ്യാറെടുപ്പുമാണ് നേട്ടത്തിന് പിന്നിലെ തന്ത്രം. ഓരോ പരീക്ഷയ്ക്കു ശേഷവും തന്റെ തെറ്റുകൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യുകയും അടുത്ത പരീക്ഷയ്ക്ക് ഹാജരാകുന്നതിന് മുമ്പ് അവ തിരുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന് അവർ പറയുന്നു.

“ഈ നേട്ടത്തിൽ എന്റെ കുടുംബം വളരെ സന്തോഷത്തിലാണ്. 19 കേന്ദ്ര സർക്കാർ പരീക്ഷകൾ പാസായതിന് എനിക്ക് ഒരു അവാർഡ് ലഭിക്കുകയാണ്. സത്യം പറഞ്ഞാൽ, ഞാൻ ഇത്രയധികം പരീക്ഷകൾ എഴുതുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, കുറഞ്ഞത് ഒരു സർക്കാർ ജോലിയെങ്കിലും നേടിയെടുക്കുക എന്നത് മാത്രമായിരുന്നു എന്റെ ഏക ലക്ഷ്യം.” തന്റെ മാത്തമാറ്റിക്സ് പശ്ചാത്തലം കാരണം അധ്യാപന മേഖലയോ അക്കാദമിക് രംഗമോ തിരഞ്ഞെടുക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചതെങ്കിലും, താൻ മത്സരപരീക്ഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News